സ്‌മൈലിയിട്ട് മരണത്തിലേക്ക്; ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ നടി പ്രത്യൂഷയുടെ അവസാന വാട്‌സാപ്പ് സ്റ്റാറ്റസ് ഇങ്ങനെ; ‘മരണത്തിന് ശേഷവും നിന്നില്‍ നിന്നും ഞാന്‍ മുഖം തിരിക്കില്ല’ സന്ദേശം കാമുകനെ കുറിച്ച് സൂചന നല്‍കുന്നു

ആത്മഹത്യ ചെയ്ത സീരിയല്‍ താരം പ്രത്യൂഷ ബാനര്‍ജിയുടെ അവസാന വാട്‌സാപ്പ് സ്റ്റാറ്റസും മരണത്തെക്കുറിച്ച്. ‘മരണത്തിന് ശേഷവും നിന്നില്‍ നിന്നും ഞാന്‍ മുഖം തിരിക്കില്ല’ ഒരു സ്‌മൈലി ചിഹ്നത്തോടെ ഈ വാക്കുകളാണ് നടിയുടെ അവസാനത്തെ വാട്‌സാപ്പ് സ്റ്റാറ്റസ്. മരണത്തെ കുറിച്ച് പ്രത്യൂഷ നേരത്തെ ആലോചിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഈ വാക്കുകള്‍. കാമുകന്‍ രാഹുല്‍ രാജുമായുള്ള പ്രശ്‌നങ്ങളെ കുറിച്ച് സൂചിപ്പിക്കുന്നത് കൂടിയാണ് ഈ സന്ദേശമെന്ന് പ്രത്യൂഷയുടെ സുഹൃത്തുകള്‍ പറയുന്നു.

pratyusha-whatsapp-

അതേസമയം, പ്രത്യൂഷയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് സുഹൃത്തുകളും അടുത്തബന്ധുക്കളും രംഗത്തെത്തി. പ്രത്യൂഷയ്ക്ക് ആത്മഹത്യ ചെയ്യേണ്ട സാഹചര്യമില്ലെന്നും കൊലപാതകമാണെന്നുമാണ് സുഹൃത്തുക്കള്‍ ആരോപിക്കുന്നത്. അതൊരു ആത്മഹത്യയാണെന്ന് കരുതുന്നില്ലെന്നും എന്നാല്‍ ആസൂത്രിത കൊലപാതകമാണെന്ന് സംശയിക്കുന്നെന്ന് ബിഗ് ബോസ് മത്സരാര്‍ത്ഥിയും സുഹൃത്തുമായി അജാസ് ഖാന്‍ ആരോപിക്കുന്നു.

ഇന്നലെയാണ് 24കാരിയായ പ്രത്യൂഷയെ മുംബൈ സബര്‍ബനിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രത്യുഷയെ മുംബൈയിലെ കോകിലാ ബെന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ടോടെ മരിക്കുകയായിരുന്നു. രാഹുല്‍ രാജ് സിംഗുമായുള്ള വിവാഹം അടുത്തിടെ നടക്കാനിരിക്കെയാണ് പ്രത്യുഷ ആത്മഹത്യ ചെയ്തത്. പ്രണയനൈരാശ്യം മൂലമാണ് നടി ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ജനപ്രിയ ടിവി സീരിയലായ ബാലിക വധുവിലൂടെ പ്രശസ്തയായ താരമാണ് പ്രത്യൂഷ ബാനര്‍ജി. പ്രമുഖ ടിവി റിയാലിറ്റി ഷോകളിലും പ്രത്യുഷ പങ്കെടുത്തിരുന്നു. ബിഗ്‌ബോസ് 7, ജലക് ധിക്കലാ ജാ 5, കോമഡി ക്ലാസെസ് എന്നീ ഷോകളിലൂടെ സുപരിചിതയാണ് പ്രത്യുഷ. ബാലികാ വധു എന്ന ഹിന്ദി സീരിയലിലെ ആനന്ദി എന്ന കഥാപാത്രത്തിലൂടെ ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here