യുവ നേതാവിനെ വെട്ടി ടി എന്‍ പ്രതാപന്റെ നാടകം; യുവാക്കളെ സ്‌നേഹിക്കുന്ന പ്രതാപന്റെ യഥാര്‍ഥ മുഖം വെളിച്ചത്ത്; എംഎല്‍എയാകേണ്ടെന്നു പറഞ്ഞ പ്രതാപന്‍ കയ്പമംഗലം ചോദിച്ചു വാങ്ങി

ദില്ലി: യുവാക്കള്‍ക്ക് അവസരം നല്‍കാന്‍ തെരഞ്ഞെടുപ്പു രംഗത്തുനിന്നു മാറുന്നെന്നു പറഞ്ഞ ടി എന്‍ പ്രതാപന്‍ കളിച്ചത് വമ്പന്‍ നാടകം. കൊടുങ്ങല്ലൂരിലെ എംഎല്‍എ സ്ഥാനത്തിന്റെ കാലം കഴിയുന്നമുറയ്ക്ക് എഴുത്തും വായനയുമായി കഴിയാനാണ് ആഗ്രഹമെന്നു പറഞ്ഞ പ്രതാപന്‍ രഹസ്യമായി കരുക്കള്‍ നീക്കിയത് കയ്പമംഗലത്തു മത്സരിക്കാന്‍. കൊടുങ്ങല്ലൂരില്‍ വി എസ് സുനില്‍കുമാര്‍ മത്സരിക്കുമെന്ന ആദ്യ സൂചനകളുടെ അടിസ്ഥാനത്തില്‍ പരാജയഭീതി മൂലമാണ് പ്രതാപന്‍ മത്സരരംഗത്തുനിന്നു പിന്‍വാങ്ങുന്നതായി പ്രഖ്യാപിച്ചതെന്നു സൂചനയുണ്ടായിരുന്നു.

കൊടുങ്ങല്ലൂരില്‍നിന്നു വായനയുടെയും എഴുത്തിന്റെയും ലോകത്തേക്കു പോകുന്നെന്നു പറഞ്ഞ പ്രതാപന്‍ രഹസ്യമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കയച്ച കത്തിലാണ് കയ്പമംഗലത്തു മത്സരിക്കണമെന്നു പറഞ്ഞത്. മത്സരരംഗത്തുനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട പ്രതാപന്‍ നാടകം കളിക്കുകയായിരുന്നെന്ന് ഇതോടെ വ്യക്തമായി. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരം താന്‍ കയ്പമംഗലത്തു മത്സരിക്കാന്‍ നിര്‍ബന്ധിതനായി എന്നു വരുത്തിതീര്‍ക്കാനുള്ള ശ്രമമാണ് പൊളിയുന്നത്. സ്‌ക്രീനിംഗം കമ്മിറ്റി യോഗത്തില്‍ രാഹുല്‍ തന്നെ കത്തു വായിക്കുകയായിരുന്നു.

ചുരുക്കത്തില്‍ യുവാക്കള്‍ക്ക് തെരഞ്ഞെടുപ്പു രംഗത്തേക്കു വഴിയൊരുക്കണമെന്നു പറഞ്ഞ പ്രതാപന്‍ ചെയ്തതാകട്ടെ ഒരു യുവനേതാവിന്റെ ഭാവിയടയ്ക്കലും. തൃശൂരിലെ കെഎസ് യു നേതാവ് ശോഭാ സുനിലിനെയാണ് കയ്പമംഗലത്തു മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്. വമ്പന്‍ നാടകത്തിലൂടെ പ്രതാപന്‍ കയ്പമംഗലത്തേക്കു കെട്ടിയിറങ്ങുമ്പോള്‍ പ്രദേശത്തു നല്ല ബന്ധമുള്ളതും ധീവര സമുദായക്കാരനുമായ ശോഭാ സുനിലിന്റെ സ്ഥാനാര്‍ഥിത്വമാണ് ഇല്ലാതാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News