ചിറയിന്‍കീഴിലെ കുടിയന്‍മാരെ ഏപ്രില്‍ ഫൂളാക്കി ബിവറേജസ് ജീവനക്കാര്‍; മദ്യശാല ‘ശരിക്കും’ പൂട്ടാതെ പോയിട്ടും നാട്ടുകാര്‍ അറിഞ്ഞില്ല

തിരുവനന്തപുരം: വിഡ്ഢിദിനത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റ് പൂട്ടാതെ ജീവനക്കാര്‍ പോയെന്ന് വാര്‍ത്ത വിശ്വാസിക്കാതെ ചിറയിന്‍കീഴിലെ നാട്ടുകാര്‍. ചിറയിന്‍കീഴിലെ ബിവറേജസ് ഔട്ട്‌ലെറ്റ് ആണ് ജീവനക്കാര്‍ പൂട്ടാതെ പോയത്. എന്നാല്‍ ഏപ്രില്‍ ഫൂളാണെന്ന് കരുതി ഇത് ആരും വിശ്വസിച്ചിരുന്നില്ല.

വലിയകട ജംഗ്ഷനിലെ ബിവറേജസ് ഔട്ട്‌ലെറ്റില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. ഉത്സവ സീസണ്‍ ആയതിനാല്‍ ഔട്ട്‌ലെറ്റില്‍ വന്‍ തിരക്കായിരുന്നു. വര്‍ഷാന്ത്യകണക്കെടുപ്പായതിനാല്‍ രാത്രി ഏഴോടെ ഔട്ട്‌ലെറ്റില്‍ വിപണനം നിര്‍ത്തിയിരുന്നു. ഇതിന് ശേഷവും കണക്കെടുപ്പിനായി ജീവനക്കാര്‍ ഇവിടെയുണ്ടായിരുന്നു. ഇന്നലെ ഒന്നാം തീയതി ആയതിനാല്‍ ഔട്ട്‌ലെറ്റിന് അവധിയായിരുന്നു. എന്നാല്‍ അവധിയറിയാതെ എത്തിയ ചിലരാണ് ഔട്ട്‌ലെറ്റ് പൂട്ടിയിട്ടില്ലെന്നറിഞ്ഞത്.

തുടര്‍ന്ന് കെട്ടിടം ഉടമ പൊലീസിലും എക്‌സൈസിലും വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ജീവനക്കാരെ വിളിച്ചുവരുത്തി ഔട്ട്‌ലെറ്റ് പൂട്ടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News