മുന്നറിയിപ്പ് ചിത്രം നല്‍കുന്ന നിയമത്തില്‍ അവ്യക്തത; സിഗരറ്റ് ഫാക്ടറികള്‍ പൂട്ടുന്നു; ദിനംപ്രതി 350 കോടി രൂപയുടെ വരുമാന നഷ്ടം

ദില്ലി: സിഗരറ്റ് പാക്കറ്റുകളിലെ മുന്നറിയിപ്പ് ചിത്രം നല്‍കുന്ന നിയമത്തിലെ അവ്യക്തതകളെ തുടര്‍ന്ന് മുന്‍നിര പുകയില ഉത്പാദകര്‍ ഏപ്രില്‍ ഒന്നു മുതല്‍ ഫാക്ടറികള്‍ പൂട്ടി തുടങ്ങി. കൊല്‍ക്കത്ത, പൂനെ, മുംഗര്‍, സഹര്‍നപുര്‍, ബംഗളൂരു എന്നിവിടങ്ങളിലെ അഞ്ച് ഫാക്ടറികളാണ് പൂട്ടിയത്. സിഗററ്റ് പാക്കിന്റെ 85ശതമാനം ഭാഗവും മുന്നറിയിപ്പ് ചിത്രങ്ങള്‍ നല്‍കണമെന്നാണ് പുതിയ ഉത്തരവ്. നിലവില്‍ ഇത് 40ശതമാനമാണ്

ആരോഗ്യ മന്ത്രാലയം രാജസ്ഥാന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പുകയില ഉല്‍പന്ന പാക്കറ്റിന്റെ ഇരുവശവും ഏപ്രില്‍ ഒന്ന് മുതല്‍ 85ശതമാനം മുന്നറിയിപ്പ് ചിത്രങ്ങള്‍ നല്‍കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ 50ശതമാനം ചിത്രീകരണം അധികമാണെന്ന പാര്‍ലമെന്ററി കമ്മിറ്റിയുടെ നിരീക്ഷണവും സത്യവാങ്മൂലത്തിലുണ്ട്. ഇതാണ് അവ്യക്തതക്ക് കാരണമായത്.

വിപണിയിലെ 98ശതമാനവും നടത്തുന്നത് ഐ.ടി.സി, ഗോഡ്‌ഫ്രേ ഫിലിപ്‌സ്, വി.എസ്.ടി, എന്നീ കമ്പനികളാണ്. ഇവര്‍ക്കൊപ്പം ടൊബാക്കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ(ടി.ഐ.ഐ) യും സംയുക്തമായാണ് ഏപ്രില്‍ ഒന്ന് മുതല്‍ ഫാക്ടറികള്‍ അടച്ചിടാന്‍ തീരുമാനിച്ചത്. ഇതിലൂടെ ദിനംപ്രതി ഏകദേശം 350 കോടിയോളം രൂപയുടെ വരുമാന നഷ്ടമാണുണ്ടാവുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here