വി.സുരേന്ദ്രന്‍ പിള്ള പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു; നേമത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന; ആറു ജില്ലാ പ്രസിഡന്റുമാരും നാല് ജനറല്‍ സെക്രട്ടറിമാരും രാജി വച്ചു

തിരുവനന്തപുരം: തിരുവനന്തപുരം സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കേരളാ കോണ്‍ഗ്രസ് (സ്‌കറിയ തോമസ്) വിഭാഗം നേതാവ് വി.സുരേന്ദ്രന്‍ പിള്ള പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. ആറു ജില്ലാ പ്രസിഡന്റുമാരും നാല് ജനറല്‍ സെക്രട്ടറിമാരും സുരേന്ദ്രന്‍ പിള്ളയോടൊപ്പം രാജി സമര്‍പ്പിച്ചു.

തെരഞ്ഞെടുപ്പില്‍ സുരേന്ദ്രന്‍ പിള്ള നേമത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. മത്സരരംഗത്തുണ്ടാകുമെന്നും ഭാവി പരിപാടികള്‍ പിന്നീട് തീരുമാനിക്കുമെന്നും സുരേന്ദ്രന്‍ പിള്ള പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News