ന്യൂയോര്‍ക്ക്: സുരക്ഷാ പ്രശ്‌നങ്ങള്‍ ആരോപിച്ച് അമേരിക്കയില്‍ മുസ്ലിം കുടുംബത്തെ വിമാനത്തില്‍നിന്ന് ഇറക്കി വിട്ടു. യുനൈറ്റഡ് എയര്‍ലൈന്‍ വിമാനത്തിന്റെ പൈലറ്റാണ് ഭര്‍ത്താവും ഭാര്യയും മൂന്ന് കുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബത്തെ ഇറക്കി വിട്ടത്. ചിക്കാഗോ വിമാനത്താവളത്തില്‍ കഴിഞ്ഞദിവസമാണ് സംഭവം.
ഇല്ലിനോയിസ് സ്വദേശിയായ ഇമാന്‍ ആമി സഅദ് ഷിബ്‌ലി, ഭര്‍ത്താവ്, മക്കള്‍ എന്നിവരെയാണ് പൈലറ്റും മറ്റു ജീവനക്കാരും ചേര്‍ന്ന് ഇറക്കിവിട്ടത്. എയര്‍ഹോസ്റ്റസും പൈലറ്റും സംസാരിക്കുന്നതിന്റെ വീഡിയാ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് സംഭവം ചര്‍ച്ചയായത്. സുരക്ഷാ പ്രശ്‌നങ്ങള്‍ പറയുന്ന വിമാന ജീവനക്കാരോട് താന്‍ ഭീകരവാദിയല്ലെന്ന് ഇവര്‍ പറയുന്നതും വീഡിയായില്‍ കേള്‍ക്കാം. കുഞ്ഞുങ്ങളടങ്ങിയ തന്റെ കുടുംബത്തെ ചവിട്ടിപ്പുറത്താക്കിയ വിമാനജീവനക്കാരുടെ നടപടി നാണം കെട്ടതാണെന്ന് ആമീന്‍ പറഞ്ഞു. തന്റെ കുഞ്ഞുങ്ങള്‍ ഇത്രയും അനുഭവിക്കാനുള്ള പ്രായമായിട്ടില്ലെന്നും അവര്‍ പറയുന്നു.
Posted by Eaman-Amy Saad Shebley on Wednesday, March 30, 2016
വീഡിയോ ചര്‍ച്ചയായതോടെ വിമാന ജീവനക്കാര്‍ക്കെതിരെ നടപടി വേണമെന്ന് കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് സംഘടന ആവശ്യപ്പെട്ടു. പ്രതിഷേധം ശക്തമായതോടെ എയര്‍ലൈന്‍സ് മാപ്പു പറഞ്ഞു. കുടുംബത്തിന് മറ്റൊരു വിമാനത്തില്‍ യാത്ര ചെയ്യാനുള്ള സൗകര്യം ലഭ്യമാക്കിയെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും കമ്പനി അറിയിച്ചു.
Posted by Eaman-Amy Saad Shebley on Wednesday, March 30, 2016
Get real time update about this post categories directly on your device, subscribe now.
Discussion about this post