മോസ്‌കോ: മുന്‍ റഷ്യന്‍ പ്രധാനമന്ത്രി മിഖായില്‍ കാസ്യനോവിനെതിരായ ലൈംഗികദൃശ്യങ്ങളുടെ ടേപ്പ് പുറത്തുവിട്ട് പ്രമുഖ ടിവി ചാനല്‍. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്റെ പ്രധാന എതിരാളിയായ കാസ്യനോവിന്റെ ലൈംഗികദൃശ്യങ്ങള്‍ പുടിന്‍ പക്ഷക്കാരായ എന്‍ ടിവി ചാനലാണ് പുറത്തുവിട്ടത്.
പാര്‍ട്ടി പ്രവര്‍ത്തക കൂടിയായ യുവതിയുമൊത്തുള്ള ലൈംഗികവേഴ്ചയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രതിപക്ഷ നിരയിലെ പ്രമുഖനായ മിഖായില്‍ തന്റെ ഫഌറ്റില്‍ വച്ചാണ് യുവതിക്കൊപ്പം കിടക്ക പങ്കിട്ടത്. ഫഌറ്റില്‍ സ്ഥാപിച്ച ഒളിക്യാമറയിലെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
നതാലിയ പെലെവിന്‍ എന്ന ബ്രിട്ടീഷ് പൗരത്വമുള്ള റഷ്യന്‍ യുവതിയാണ് വീഡിയോയില്‍ കുടുങ്ങിയതെന്നാണ് അന്തര്‍ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരക്കഥാകൃത്തും ആക്ടിവിസ്റ്റുമായ നതാലിയ, പുടിന്റെ കടുത്ത വിമര്‍ശക കൂടിയാണ്. ഇരുവരെയും കുടുക്കുന്നതിനായി പുടിന്റെ അനുയായികളാണ് ഒളിക്യാമറ വച്ചുതെന്നാണ് പ്രതിപക്ഷ കക്ഷികളുടെ ആരോപണം.
അതേസമയം, വീഡിയോ പുറത്തുവിട്ട എന്‍ടിവിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് നാതാലിയ പറഞ്ഞു. എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ മിഖായില്‍ തയ്യാറായിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here