കയ്പമംഗലത്തു മത്സരിക്കാനില്ലെന്നു ടി എന്‍ പ്രതാപന്‍; തന്റെ പേരിലുള്ള കത്ത് പിതൃശൂന്യം; പുതിയ സ്ഥാനാര്‍ഥി വരുമ്പോള്‍ പ്രചാരണത്തിനുണ്ടാകും

കൊച്ചി: താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നും ടി എന്‍ പ്രതാപന്‍. തന്റെ പേരില്‍ പ്രചരിക്കുന്ന കത്തിനെക്കുറിച്ച് അറിയില്ല. അങ്ങനെയൊരു കത്ത് തന്റെ അറിവിലില്ല. പിതൃശൂന്യതയാണ് അത്. കയ്പമംഗലത്തു ശോഭാ സുബിന്റെ പേര് നിര്‍ദേശിച്ചതു താന്‍തന്നെയാണെന്നു പ്രതാപന്‍ കൊച്ചിയില്‍ പറഞ്ഞു.

സന്തോഷ് മാധവന്‍മാര്‍ക്കെതിരായ പോരാട്ടം തുടരും. സുധീരന്റേതാണു ശരിയായ നിലപാടെന്നും സ്ഥാനാര്‍ഥിപ്പട്ടിക വരുമ്പോള്‍ ഇപ്പറയുന്ന വിവാദങ്ങള്‍ക്കൊന്നും അടിസ്ഥാനമില്ലെന്നും വ്യക്തമാകും. – പ്രതാപന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News