ട്രെയിന്‍ ഹോസ്റ്റസുമാരുമായി ഇന്ത്യയിലെ ഏറ്റവും വേഗമുള്ള ട്രെയിന്‍ ഗാട്ടിമാന്‍ വരുന്നു; ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ തുറക്കുന്നത് പുതിയ അധ്യായം; കന്നിയാത്ര നിസാമുദീന്‍ മുതല്‍ ആഗ്ര വരെ

ദില്ലി; ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ പുതിയ അധ്യായം തുറന്ന് അതിവേഗ ട്രെയിന്‍ നാളെ പാളത്തിലിറങ്ങും. ചൊവ്വാഴ്ച ഹസ്രത് നിസാമുദീന്‍ മുതല്‍ ആഗ്ര കന്റോണ്‍മെന്റ് വരെയാണ് കന്നിയാത്ര. രാവിലെ പത്തിന് സുരേഷ് പ്രഭു കന്നിയാത്ര ഉദ്ഘാടനം ചെയ്യും. എയര്‍ ഹോസ്റ്റസ് മാതൃകയില്‍ ട്രെയിന്‍ ഹോസ്റ്റസുമാരും ട്രെയിനിലുണ്ടാകും.

പന്ത്രണ്ട് എസി കോച്ചുകളാണ് ട്രെയിനിലുണ്ടാവുക. ഓരോ കോച്ചിലും ഹോസ്റ്റസുമാരുമുണ്ടാകും. സൗജന്യ വൈഫൈ, ഓട്ടോമാറ്റിക് വാതിലുകള്‍ തുടങ്ങിയ സംവിധാനങ്ങള്‍ പ്രത്യേകമായി സജ്ജമാക്കിയ ട്രെയിനിലുണ്ടാകും. ശതാബ്ദി എക്‌സ്പ്രസിനേക്കാള്‍ അധികമായിരിക്കും നിരക്ക്. താജ്മഹലിന് അവധിയായ വെള്ളിയാഴ്ച ഒഴികെ ആഴ്ചയില്‍ ആറു ദിവസവും ട്രെയിന്‍ സര്‍വീസ് നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News