സര്‍വേഫലങ്ങള്‍ നോക്കേണ്ട; യുഡിഎഫ് വീണ്ടും അധികാരത്തില്‍ വരുമെന്ന് കെ എം മാണി

കോട്ടയം: വിവിധ മാധ്യമങ്ങള്‍ ഇടതുമുന്നണി കേരളത്തില്‍ അധികാരത്തില്‍ വരുമെന്ന തരത്തില്‍ നടത്തുന്ന അഭിപ്രായ സര്‍വേകളില്‍ കാര്യമില്ലെന്നും യുഡിഎഫ് അധികാരം തുടരുമെന്നും മുന്‍ മന്ത്രി കെ എം മാണി. യുഡിഎഫ് വീണ്ടും അധികാരത്തില്‍ വരും. പൂഞ്ഞാര്‍, കുട്ടനാട് ഉള്‍പ്പടെയുള്ള സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് സീറ്റുകളും വിട്ടു കൊടുക്കില്ലെന്ന് നേരത്തെ പറഞ്ഞിട്ടുള്ളതാണ്. ചുവരെഴുതുന്നവരെല്ലാം സ്ഥാനാര്‍ത്ഥികളാവണമെന്നില്ലെന്നും പ്രഖ്യാപനത്തിനു ശേഷം ചുവരെഴുതിയവര്‍ക്ക് മായിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News