രമ്യ കൃഷ്ണനും ഓംപുരിയും വീണ്ടും മലയാളത്തില്‍; ജയറാമിന്റെ ഹൊറര്‍ ചിത്രം ആടുപുലിയാട്ടത്തിന്റെ ട്രെയിലര്‍ കാണാം

ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം അണിയിച്ചൊരുക്കുന്ന ഹൊറര്‍ ചിത്രം ആടുപുലിയാട്ടത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. 28 വര്‍ഷങ്ങള്‍ക്കുശേഷം ബോളിവുഡ് താരം ഓംപുരി മലയാളസിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്നതാണ് ആടുപുലിയാട്ടത്തിന്റെ പ്രധാന സവിശേഷത. നടി രമ്യ കൃഷ്ണനാണ് ജയറാമിന്റെ നായികയായി എത്തുന്നത്.

മലയാളം, തെലുങ്ക്, തമിഴ് ഭാഷകളില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രംഅറുന്നൂറോളം തീയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രം വിഷുവിന് തീയറ്ററുകളിലെത്തും.

സിദ്ദിഖ്, രമേഷ് പിഷാരടി, തമിഴ്‌നടന്‍ സമ്പത്ത്, ഷീലു എബ്രഹാം എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഗ്രാന്റ് ഫിലിം കോര്‍പ്പറേഷന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് ആലത്തൂര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. രതീഷ് വേഗയുടേതാണ് സംഗീതം. ദിനേശ് പള്ളത്താണ് ചിത്രത്തിന്റെ കഥയും തിരക്കഥയുമൊരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News