മുംബൈ: നടി പ്രത്യുഷ ബാനര്‍ജിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. നടിയുടെ മരണം ആത്മഹത്യയാണ് എന്ന് ഉറപ്പിക്കുന്നതാണ് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്. ഓക്‌സിജന്‍ കിട്ടാതെയാണ് മരണം എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തില്‍ ചെറിയ പാടുകളുണ്ട് എന്നും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
മരണം ആത്മഹത്യ തന്നെയാണ് എന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നുണ്ട്. എന്നാല്‍ ആത്മഹത്യയ്ക്ക് പിന്നിലെ കാരണം ദുരൂഹമാണ്. അതുകൊണ്ടുതന്നെ ആത്മഹത്യയുടെ കാരണം തേടിയുള്ള അന്വേഷണം തുടരുമെന്നും പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
പ്രത്യുഷ മികച്ച നടിയും പ്രഫഷണലുമായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. എന്നാല്‍ വ്യക്തിപരമായ പ്രശ്‌നങ്ങളാകാം ആത്മഹത്യയ്ക്ക് പിന്നിലെന്നും ആരോപണമുയര്‍ന്നു. പ്രത്യുഷയുടെ കാമുകനെ ചുറ്റിപ്പറ്റി അന്വേഷണം പുരോഗമിക്കുകയാണ് എന്നും പൊലീസ് വൃത്തങ്ങല്‍ പറയുന്നു. ഇരുവരും തമ്മില്‍ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ബാലിക വധു എന്ന ടിവി സീരിയലിലൂടെയും ബിഗ് ബോസ് 7-ാം എഡിഷനിലും പ്രധാന താരമായിരുന്നു പ്രത്യുഷ ബാനര്‍ജി. കഴിഞ്ഞ ദിവസം മുംബൈയിലെ വീട്ടിനുള്ളിലാണ് പ്രത്യുഷയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here