ബാബാ രാംദേവിന്റെ പതഞ്ജലി നൂഡില്‍സ് ആരോഗ്യത്തിന് ദോഷകരമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തല്‍; രുചി കൂട്ടാനുപയോഗിക്കുന്ന രാസവസ്തു അതീവ ഹാനികരം

മീററ്റ്: മാഗി, യിപ്പി എന്നിവയ്ക്കു പുറമേ ബാബാം രാംദേവിന്റെ പതഞ്ജലി ആട്ട നൂഡില്‍സും ആരോഗ്യത്തിനു ഹാനികരമെന്നു കണ്ടെത്തല്‍. മീറ്ററിലെ ഫുഡ് സേഫ്റ്റി ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷനാണ് മാഗി, യിപ്പി, പതഞ്ജലി എന്നീ നൂഡില്‍സുകള്‍ ആരോഗ്യത്തിന് ഹാനികരമാണെന്നു കണ്ടെത്തിയത്. രൂചി വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തു ആരോഗ്യത്തിന് അതീവ ഹാനിയുണ്ടാക്കുന്നതാണെന്നാണ് കണ്ടെത്തല്‍.

മാഗിയേക്കാള്‍ കൂടിയ അളവിലാണ് ഈ രാസവസ്തു പതഞ്ജലിയില്‍ കണ്ടെത്തിയത്. ഈ വര്‍ഷം ഫെബ്രുവരി അഞ്ചിനാണ് നൂഡില്‍സ് പരിശോധനയ്ക്ക് ശേഖരിച്ചത്. ഇന്നലെ ഫലം പുറത്തുവന്നപ്പോഴാണ് പതഞ്ജലി നൂഡില്‍സും ആരോഗ്യത്തിന് ഹാനികരമാണെന്നു വ്യക്തമായത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here