കെഎംഎംഎല്ലിന്റെ ആർബിട്രേഷൻ നടപടികൾ അട്ടിമറിക്കുന്നു; നഷ്ടപരിഹാരം ആവശ്യപ്പെട്ട കമ്പനിയുടെ അഭിഭാഷകർതന്നെ കെഎംഎംഎല്ലിനു വേണ്ടിയും ഹാജരാകും

കൊല്ലം: ചവറ കെഎംഎംഎൽന്റെ ആർബിേ്രടഷൻ കേസുകൾ അട്ടിമറിക്കാൻ ബോർഡ് നീക്കതുടങ്ങി. 36 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട അഹമ്മദാബാദിലെ സ്വകാര്യകമ്പനിക്കുവേണ്ടി ഹാജരായ അതേ അഭിഭാഷകൻ ഉൾപ്പെട്ട നിയമ ഉപദേശക സമിതിയെ കെഎംഎംഎലിന്റെ ആർബിേ്രടഷൻ ഉൾപ്പടെയുള്ള കേസുകൾ വാദിക്കാനായി നിയോഗിക്കാൻ കെഎംഎംഎലിന്റെ  ബോർഡ് തീരുമാനിച്ചു

കമ്പനിയെ സാമ്പത്തികമായി തകർക്കുകയും വൻ അഴിമതി പദ്ധതിയുടെ പേരിൽ ഉയർരുകയും ചെയ്ത പശ്ചാത്തലത്തിൽ വിദഗ്ദ്ധ സമിതിയുടെ റിപോർട്ടിനെ തുടർന്നാണ് അന്നത്തെ ഇടതു സർക്കാർ ഡിസാലിനേഷൻ പദ്ധതി ഉപേക്ഷിച്ചത്. തുടർന്ന് അഹമദാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടോഷിയോൺ എക്്‌സ്‌ചേഞ്ച് ലിമിറ്റഡ് എന്ന കമ്പനി നഷ്ടപരിഹാരമായി 58.16 കോടിരൂപ ആവശ്യപ്പെട്ട് ആർബിേ്രടഷൻ നടപടി സ്വീകരിച്ചു. പ്രസ്തുത കമ്പനിക്കുവേണ്ടി കോടതിയിൽ ഹാജരായ കെ എൽ വർഗ്ഗീസ് ഉപദേശകനായി സേവനം നൽകി വരുന്ന അലക്‌സ് & ജോസഫ് അഡേക്കേറ്റ്‌സിനെ കെഎംഎംഎലിന്റെ കൗൺസിലായി നിയോഗിക്കാൻ കഴിഞ്ഞ മാസം അഞ്ചിന് ബോർഡ് തീരുമാനിച്ചതിലാണ് ദുരൂഹത, ബോർഡിന്റ നിയമ രഹസ്യങൾ ചോർത്തുന്നതിനു വഴിയൊരുക്കുന്നതിനു വൻ കോഴ ഇടപാട് നടന്നിട്ടുണ്ടാവുമെന്ന് തൊഴിലാളികൾ ആരോപിച്ചു

യുഡിഎഫ് സർക്കാരിന്റ കാലത്ത് ആരംഭിച്ച പദ്ധതികൾ മൂലം കോടികണക്കിനു രൂപയുടെ ബാധ്യത കെഎംഎംഎല്ലിനെ വേട്ടയാടുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News