കേരളത്തെച്ചൊല്ലി സോണിയയും രാഹുലും തമ്മില്‍ തര്‍ക്കം; കളങ്കിതര്‍ വേണ്ടെന്നു രാഹുല്‍; വിജയസാധ്യതയാണ് കണക്കിലെടുക്കേണ്ടതെന്നു സോണിയ

ദില്ലി: കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രണ്ടുതട്ടില്‍. ആരോപണവിധേയരെ മത്സരിപ്പിക്കാനാവില്ലെന്ന കര്‍ശന നിലപാട് രാഹുല്‍ ഗാന്ധി തുടരുമ്പോള്‍ അതു തള്ളുന്ന നിലപാടാണ് സോണിയയുടേത്. വിജയസാധ്യത മാത്രം കണക്കിലെടുത്താല്‍ മതിയെന്നാണ് സോണിയ മുന്നോട്ടു വയ്ക്കുന്ന വാദം.

ഇതോടെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിലും കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഏകാഭിപ്രായമില്ലെന്നു വ്യക്തമായി. കേരളത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എ കെ ആന്റണി ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടിക്കു പിന്തുണയുമായി മുസ്ലിം ലീഗ് രംഗത്തെത്തിയതോടെ ഹൈക്കമാന്‍ഡും പ്രശ്‌നത്തില്‍ കുഴയും. ഉമ്മന്‍ചാണ്ടിയില്ലാതെ യുഡിഎഫ് മുന്നോട്ടുപോകില്ലെന്നാണ് ലീഗിന്റെ നിലപാട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News