സുധീരൻ മത്സരിക്കാനില്ല; ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കാൻ എല്ലാവർക്കും ബാധ്യത; ഇനി എല്ലാം ഹൈക്കമാൻഡിന്റെ കൈയിലെന്നും കെപിസിസി പ്രസിഡന്റ്

ദില്ലി: സംസ്ഥാനത്ത് കോൺഗ്രസിന്റെ കാര്യത്തിൽ ഹൈക്കമാൻഡിന്റെ തീരുമാനം അംഗീകരിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നു കെപിസിസി അധ്യക്ഷൻ വി എം സുധീരൻ. നല്ല പട്ടികയ്ക്കായാണ് ശ്രമിച്ചത്. സ്ഥാനാർഥിപ്പട്ടിക വൈകുന്നത് ഗുണം ചെയ്യില്ല. ഭരണത്തുടർച്ചയ്ക്കു വേണ്ടി മികച്ച സ്ഥാനാർഥികളെ രംഗത്തിറക്കാനാണ് ശ്രമിച്ചതെന്നും സുധീരൻ ദില്ലിയിൽ പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ലക്ഷ്യം വച്ചായിരുന്നു സുധീരന്റെ വാക്കുകൾ. ഹൈക്കമാൻഡിന്റെ തീരുമാനം എന്തുതന്നെയായാലും അത് അംഗീകരിക്കാൻ എല്ലാ കോൺഗ്രസുകാർക്കും ബാധ്യതയുണ്ട്. താൻ മത്സരിക്കാനില്ലെന്നും സുധീരൻ വ്യക്തമാക്കി. ജനരക്ഷായാത്ര കഴിഞ്ഞപ്പോൾ തന്നെ താൻ നിലപാട് വ്യക്തമാക്കിയിരുന്നെന്നും സുധീരൻ മാധ്യമങ്ങളോടു പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here