കുറഞ്ഞ വിലയും ദീര്‍ഘനേരം ബാറ്ററി കരുത്തും; പരിചയപ്പെടാം അഞ്ച് ബഡ്ജറ്റ് മൊബൈല്‍ ഫോണുകള്‍

നല്ല മൊബൈല്‍ ഫോണുകള്‍ എല്ലാവരുടെയും ആഗ്രഹമാണ്. വില കുറവും ദീര്‍ഘമായ ബാറ്ററിയുമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. വില കുറഞ്ഞതെങ്കില്‍ ബാറ്ററി പ്രശ്‌നം. ബാറ്ററിയുണ്ടെങ്കില്‍ വില കൂടുതല്‍. ആപ്ലിക്കേഷനുകളുടെയും മറ്റ് സൗകര്യങ്ങളുടെയും വ്യത്യാസം, അങ്ങനെ പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഇതെല്ലാം മറികടന്ന് വേണം ഇഷ്ടപ്പെട്ടതും അനുയോജ്യവുമായ ഫോണുകള്‍ തെരഞ്ഞെടുക്കാന്‍. അങ്ങനെ കണ്‍ഫ്യൂഷന്‍ ആകുന്നവര്‍ക്കായി ഇതാ അഞ്ച് ബഡ്ജറ്റ് ഫോണുകള്‍. ഒപ്പം നീണ്ട ബാറ്ററി ലൈഫ് തരുന്നതുമായ മൊബൈല്‍ ഫോണ്‍ പരിചയപ്പെടാം. പവര്‍ ബാങ്ക് ഒപ്പം കൊണ്ടുനടക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാം.

1. മൈക്രോമാക്‌സ് കാന്‍വാസ് ജ്യൂസ് 4ജി

ഇന്ത്യന്‍ ഉത്പന്നമായ മൈക്രോമാക്‌സ് ഏറ്റവും അധികം വിറ്റഴിയുന്ന ഫോണുകളില്‍ ഒന്നാണ്. മൈക്രോമാക്‌സ് ശ്രേണിയില്‍ വരുന്ന മോഡലാണ് കാന്‍വാസ് ജ്യൂസ് 4ജി. 4,000 എംഎഎച് ആണ് ഇതിന്റെ ബാറ്ററി പവര്‍. 5ഇഞ്ച് ഡിസ്‌പ്ലേയുടെ റെസല്യൂഷന്‍ 1280 x 710p ആണ്. 1ജിഎച്‌സെഡ് ക്വാഡ് കോര്‍ പ്രൊസസര്‍. 2 ജിബി റാം. 8 ജിബി ഇന്റേണല്‍ സ്‌റ്റോറേജ്. 32 ജിബി വരെ മൈക്രോ എസ്ഡി ഇന്റേണല്‍ മെമ്മറി. എല്‍ഇഡി ഫഌഷിനൊപ്പം 8 മെഗാ പിക്‌സല്‍ റിയര്‍ കാമറ. സെല്‍ഫി പ്രേമികള്‍ക്കായി 5 മെഗാപിക്‌സല്‍ ഫ്രണ്ട ഫേസിംഗ് കാമറയും ഒരുക്കിയിട്ടുണ്ട്. 4ജി, എല്‍ടിഇ, 3ജി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നീ കണക്ടിവിറ്റി ഓപ്ഷനുമുള്ള ഫോണ്‍ ഫെബ്രുവരിയിലാണ് പുറത്തിറക്കിയത്. 7,399 രൂപയാണ് വില.

2. ഹ്വാവേയ് ഹോളി 2 പ്ലസ്

5 ഇഞ്ച് ഡിസ്‌പ്ലേയും ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ് വേര്‍ഷനും അടങ്ങുന്നതാണ് ഹ്വാവേയ് ഹോളി 2 പ്ലസ്. 4,000 എംഎഎച് ആണ് ഫോണിന്റെ ബാറ്ററി പവര്‍. 64 ബിറ്റ് ക്വാഡ് കോര്‍ മീഡിയ ടെക് പ്രൊസസര്‍. 2 ജിബി റാം. 16ജിബി ഇന്റേണല്‍ സ്റ്റോറേജ്. മൈക്രോ എസ്ഡി കാര്‍ഡ് സപ്പോര്‍ട്ട് ചെയ്യും. 13 മെഗാപിക്‌സലാണ് റിയര്‍ ക്യാമറ. ഒപ്പം എല്‍ഇഡി ഫഌഷും. 5 മെഗാപിക്‌സല്‍ ഫ്രണ്ട് കാമറ. 4ജി, എല്‍ടിഇ, 3ജി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും ഹ്വാവേയ് ഹോളി 2 പ്ലസിന്റെ പ്രത്യകതയാണ്. വില 8,499 രൂപ.

3. അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ്

5,000 എംഎഎച് ബാറ്ററി പവര്‍. 5.5 എച്ഡി ഡിസ്‌പ്ലേ. 1,280 x 720p റെസല്യൂഷന്‍. പോറല്‍ ഏല്‍ക്കാത്ത ഗൊറില്ല ഗ്ലാസ്. 1.2 ജിഎച്‌സെഡ് ക്വാഡ് കോര്‍ 64 ബിറ്റ് സ്‌നാപ് ഡ്രാഗണ്‍ 410 പ്രൊസസറിനൊപ്പം 2ജിബി റാമും 16 ജിബി റോമും. ലേസര്‍ ഓട്ടോഫോക്കസ് ഡ്യൂവല്‍ ടോണ്‍ 13 എംപി റിയര്‍ ക്യാമറ, ഡ്യുവല്‍ എല്‍ഇഡി ഫഌഷ്. 5 എംപി ഫ്രണ്ട് ക്യാമറ. ആന്‍ഡ്രോയ്ഡ് 5.0 വേര്‍ഷന്‍ ലോലിപോപ്പ്. വില 9,999 രൂപ.

4. ഷവോമി റെഡ്മി നോട്ട് 3

ഫോണുകളിലെ ആള്‍ റൗണ്ടര്‍. 4050 എംഎഎച് ബാറ്ററി. 1080 x 1920p റെസല്യൂഷനുള്ള 5.5 ഇഞ്ച് ഡിസ്‌പ്ലേ. 16 എംപി റിയര്‍ ക്യാമറ. ഡ്യുവല്‍ എല്‍ഇഡി ഫഌഷ്. 5 എംപി ഫ്രണ്ട് കാമറ. 2 വ്യത്യസ്തകളില്‍ ഫോണ്‍ ലഭ്യം. 2ജിബി റാം. 16 ജിബി സ്‌റ്റോറേജ് ഫോണിന്റെ വില 9,999 രൂപ. 3ജിബി റാം, 32 ജിബി സ്റ്റോറേജ് മോഡലിന് വില 11,999 രൂപ.

5. ജിയോണി എം5 ലൈറ്റ്

4000 എംഎഎച് ബാറ്ററി. 5 ഇഞ്ച് ഡിസ്‌പ്ലേ. 1280x720p റെസല്യൂഷന്‍. അസഹി ഡ്രാഗണ്‍ ട്രയല്‍ ഗ്ലാസ്. 1.3ജിഎച്‌സെഡ് ക്വാഡ് കോര്‍ മീഡിയ ടെക് പ്രൊസസര്‍. 3 ജിബി റാം. 32 ജിബി ഇന്റേണല്‍ മെമ്മറി സ്റ്റോറേജ്. 128 ജിബി വരെ എക്‌സറ്റേണല്‍ മെമ്മറി എക്‌സ്പാന്‍ഷന്‍ സൗകര്യം. 8എംപി ക്യാമറ. എല്‍ഇഡി ഫഌഷ്. 5 എംപി ഫ്രണ്ട് കാമറ. വില 11,822 രൂപ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News