റാഞ്ചി: റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിച്ചിരുന്ന ഹൈസ്‌കൂള്‍ ക്ലാസിലെ പെണ്‍കുട്ടികളെ ഹോസ്റ്റല്‍ വാര്‍ഡന്‍ പുരുഷന്‍മാര്‍ക്കു കാഴ്ചവച്ചു. ജാര്‍ഖണ്ഡിലെ ഗോദ്ദ ജില്ലയിലാണ് സംഭവം. ഹോസ്റ്റലിലെ റോള്‍ നമ്പര്‍ അനുസരിച്ച് വിദ്യാര്‍ഥികളെ വാര്‍ഡന്‍ വിളിച്ച് ഇരുട്ടുമുറിയില്‍ പുരുഷന്‍മാരോടൊപ്പം കഴിയാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇത്തരത്തില്‍ ക്രൂരപീഡനത്തിന് വിധേയയായ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
വാര്‍ഡന്‍ പെണ്‍കുട്ടികളെ കാഴ്ചവച്ചു പണം വാങ്ങുകയായിരുന്നെന്നാണ് പൊലിസ് കരുതുന്നത്. റോള്‍ നമ്പര്‍ നോക്കി പെണ്‍കുട്ടികളെ വിളിച്ചു ഹോസ്റ്റലിനു പുറത്തുകൊണ്ടുപോയി വാര്‍ഡന്‍ മുറിയില്‍ അടയ്ക്കുകയായിരുന്നു. പുരുഷന്‍മാരെ തിരിച്ചറിയാതിരിക്കാനാണ് ഇരുട്ടുമുറിയില്‍ അടച്ചിരുന്നു. പല പെണ്‍കുട്ടികളും ക്രൂരപീഡനങ്ങള്‍ക്കാണ് വിധേയയാത്.
പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാകാതിരിക്കാനും ഗര്‍ഭഛിദ്രത്തിനും മരുന്നും നല്‍കിയിരുന്നു. ഇത്തരത്തില്‍ ഗര്‍ഭഛിദ്രത്തിന് മരുന്നു നല്‍കിയ പെണ്‍കുട്ടിയുടെ നില ഗുരുതരമായതോടെയാണ് വിവരം പുറത്തറിഞ്ഞത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളാണ് സ്‌കൂളില്‍ പഠിച്ചിരുന്നത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ മാതാപിതാക്കളെ വിളിച്ചുവരുത്തി സ്‌കൂളില്‍നിന്നു വീട്ടിലേക്കു വിടുകയായിരുന്നു. പെണ്‍കുട്ടി വീട്ടിലെത്തിയ ശേഷം നടന്ന കാര്യങ്ങള്‍ മാതാപിതാക്കളോടു പങ്കുവയ്ക്കുകയായിരുന്നു. പല പെണ്‍കുട്ടികള്‍ക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. സംഭവത്തെക്കുറിച്ച് അറിവില്ലായിരുന്നെന്നു സ്‌കൂള്‍ ഡയറക്ടര്‍ വിനിത് കുമാര്‍ വിശദീകരിച്ചു. സംഭവം അന്വേഷിക്കുമെന്നും നടപടിയെടുക്കമെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here