കൂണില്‍ കിറുങ്ങി യുവാക്കള്‍; എത്തുന്നത് അന്യസംസ്ഥാന ഏജന്റുമാര്‍ വഴി; കേരളത്തില്‍ മാജിക് മഷ്‌റൂമിന്റെ ഉപഭോഗം വര്‍ദ്ധിക്കുന്നു

കേരളത്തിലെ കൗമാരവും യുവത്വവും ലഹരിക്കായി പുതിയ വഴികള്‍ തേടുന്നു. കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരികള്‍ മടുത്താണ് യുവത്വം കൂണ്‍ ലഹരിക്ക് അടിമകളാവുന്നത്. മാജിക് മഷ്‌റൂം എന്നറിയപ്പെടുന്ന ലഹരിയാണ് യുവത്വത്തിന് ലഹരി പകരുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള ഏജന്റ്മാര്‍ വഴിയാണ് മാജിക് മഷ്‌റൂം എത്തുന്നത്. സ്‌കൂള്‍, കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് മാജിക് മഷ്‌റൂമിന്റെ വില്‍പ്പന. വിദ്യാര്‍ത്ഥികളും യുവാക്കളുമാണ് മാജിക് മഷ്‌റൂമിന്റെ പ്രധാന ആവശ്യക്കാര്‍.

തേന്‍, ചോക്ലേറ്റ് എന്നിവയ്‌ക്കൊപ്പമാണ് മാജിക് മഷ്‌റൂം കഴിക്കുന്നത്. ഇതില്‍ മുക്കി കഴിച്ചാല്‍ ലഹരി പെട്ടെന്ന് തലയ്ക്ക് പിടിക്കും. കാഴ്ചയ്ക്കും ചിന്തകള്‍ക്കും മാറ്റം വരും. മുന്നില്‍ കാണുന്നതെല്ലാം വിവിധ വര്‍ണ്ണങ്ങളില്‍ തോന്നിപ്പിക്കും. കൂണ്‍ ഉപയോഗിച്ചാല്‍ പതിയെ അബോധാവസ്ഥയിലേക്ക് വഴുതി വീഴും. കഞ്ചാവിനേക്കാള്‍ അപകടകാരിയാണ് മാജിക് മഷ്‌റൂം. ഇതിന്റെ ഉപയോഗം സംസ്ഥാനത്തെ യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പോലും ഇതിന് അടിമകളാണ് എന്നും റിപ്പോര്‍ട്ട് പറയുന്നു.

സൈക്കോസിസിബിന്‍ എന്ന രാസവസ്തുവാണ് കൂണിന് ലഹരി പകരുന്നത്. ഇത് മാരകമായി ശരീരത്തെ ബാധിക്കുന്ന ലഹരി വസ്തുക്കള്‍ക്ക് സമാനമാണ്. മാജിക് മഷ്‌റൂമിന്റെ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. അമിതമായ ഉപയോഗം ആത്മഹത്യയ്ക്കു്‌ലള പ്രവണതയുണ്ടാക്കും. യുവാക്കളെ അക്രമകാരികളായി മാറ്റാനും മാജിക് മഷ്‌റൂമിന് കഴിയും.

തലച്ചോറിന്റെയും കിഡ്‌നിയുടെയും പ്രവര്‍ത്തനത്തെ ലഹരി കൂണുകള്‍ ബാധിക്കും. കൂണുകള്‍ പരിശോധിക്കാതെ ലഹരി വസ്തുവാണെന്ന് കണ്ടെത്താനാകില്ല. ഉപയോഗിച്ച ആളുകള്‍ ഓരോ തവണയും ഡോസ് വര്‍ധിപ്പിക്കുന്നു. ഏജന്റുമാര്‍ വഴി കേരളത്തിലെത്തിക്കുന്ന മാജിക് മഷ്‌റൂമിന്റെ കൂട്ടത്തില്‍ വിഷക്കൂണുകള്‍ ഉണ്ടാകാനും സാധ്യത ഏറെയേറെയാണ്. ഇത് മരണത്തിനു വരെ കാരണമാകാം.

പലതരം കൂണുകള്‍ ഉള്ളതിനാല്‍ പരിശോധനയ്ക്കയക്കാതെ ലഹരിക്കൂണുകള്‍ തിരിച്ചറിയാനും കഴിയില്ല. ഇവ കഴിച്ചുവരുന്നവരെ കണ്ടെത്താനും മാര്‍ഗ്ഗമില്ല. വ്യാജമദ്യവും മറ്റ് ലഹരിയും സ്‌കൂള്‍ കോളജ് പരിസരത്ത്‌നിന്ന് ഒഴിവാക്കപ്പെട്ട സാഹചര്യത്തില്‍ കൂണ്‍ ലഹരി ഉപയോഗം വര്‍ധിക്കുന്നതായാണ് കണ്ടെത്തല്‍. ഏജന്റുമാര്‍ വഴി കൂണ്‍ ലഹരി കേരളത്തിലേക്ക് വ്യാപിക്കുന്നതായാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News