കോളജ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍; അധ്യാപകന്‍ പീഡിപ്പിച്ച് കൊലപ്പെടുത്തിയതെന്ന് ബന്ധുക്കള്‍; അധ്യാപകന്‍ അറസ്റ്റില്‍

ദില്ലി: രാജസ്ഥാനിലെ ബികാനിറില്‍ കോളജ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച വൈകിട്ടാണ് അധ്യാപക കോഴ്‌സിന് പഠിക്കുന്ന 17കാരിയെ കുടിവെള്ളടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കായിക അധ്യാപകന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ പറയുന്നത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച വൈകിട്ട് മകള്‍ തങ്ങളെ വിളിച്ച് അധ്യാപകന്‍ മാനഭംഗപ്പെടുത്തിയതായി പറഞ്ഞിരുന്നുവെന്നും രക്ഷിതാക്കള്‍ പറയുന്നു.

എന്നാല്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് കോളജ് അധികൃതരുടെ വാദം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ടാങ്കില്‍ വീണതിന്റെ ലക്ഷണങ്ങള്‍ കാണുന്നില്ലെന്നും ആന്തരിക അവയവങ്ങളുടെ പരിശോധന ലഭ്യമായിട്ടില്ലെന്നും പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News