തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചെന്ന് വാര്‍ത്തകള്‍ സ്ഥിരീകരിച്ച് സരിത എസ് നായര്‍. തന്നെ ലൈംഗികമായി ഉപയോഗിച്ചവരെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ്. കെസി വേണുഗോപാല്‍ തന്നെ പീഡിപ്പിച്ചത് മന്ത്രി എപി അനില്‍കുമാറിന്റെ വീട്ടില്‍ വച്ചാണെന്നും സരിത പീപ്പിള്‍ ടിവിയോട് വെളിപ്പെടുത്തി.
പീഡനം നടന്നത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ വച്ചാണ്. വ്യക്തിപരമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്നുണ്ടെന്ന് പറഞ്ഞാണ് ഉമ്മന്‍ചാണ്ടി തന്നെ ക്ലിഫ് ഹൗസിലേക്ക് വിളിച്ചത്. അവിടെയുണ്ടായിരുന്നുവരെയെല്ലാം പറഞ്ഞുവിട്ട ശേഷമാണ് തന്നെ ലൈംഗികമായി ഉപയോഗിച്ചത്. തന്റെ കൈയില്‍ ഇനിയും തെളിവുകളുണ്ടെന്നും സരിത പറഞ്ഞു. പിതൃതുല്യനായ ഒരാളില്‍ നിന്നുണ്ടായ അനുഭവം ലോകം അറിയരുതെന്ന് കരുതി. ഗൂഢാലോചനയെന്ന് പറയുന്നത് അന്വേഷണത്തെ ഭയക്കുന്നത് കൊണ്ടാണ്. കത്ത് പുറത്തുവിട്ടത് താനല്ല. തനിക്ക് പ്രത്യേക അജണ്ടകളില്ല. മുഖ്യമന്ത്രിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. കത്തില്‍ പറയുന്ന 70ശതമാനം കാര്യങ്ങളുടെയും തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും സരിത പീപ്പിള്‍ ടിവിയോട് പറഞ്ഞു.
പെരുമ്പാവൂര്‍ പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ സരിതാ നായര്‍ എഴുതിയ വിവാദ കത്ത് മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. തന്നെ കേന്ദ്രമന്ത്രിമാര്‍ക്ക് കാഴ്ച്ച വയ്ക്കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പിഎ ശ്രമിച്ചുവെന്നും കത്തില്‍ പറയുന്നു. 2013 ജൂലൈ 19നാണ് കത്ത് എഴുതിയത്. കത്തിന്റെ മൂന്നാമത്തെ പേജിലാണ് ഉമ്മന്‍ചാണ്ടിയെക്കുറിച്ചുള്ള പരാമര്‍ശം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here