
ഇടുക്കി: സരിത നായരുടെ കത്തിലെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സര്‍ക്കാറിനെ അട്ടിമറിക്കുന്നതിനുള്ള അവസാന ശ്രമമാണിതെന്നും സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കത്ത് പുറത്തുവന്നതിനെ രാഷ്ട്രീയമായി കാണുന്നില്ല. പിതൃതുല്യമാ സമീപനമാണ് തന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് സരിത മാധ്യമങ്ങളോടു പറഞ്ഞിട്ടുണ്ട്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള വ്യക്തമായ ഗൂഢാലോചന ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് പിന്നിലുണ്ട്. മറ്റു പല ശക്തികളും സര്‍ക്കാറിനെതിരെ പല ശ്രമങ്ങളും നടത്തിയിട്ടുണ്ട്. അതിന്റെ ഭാഗമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here