ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പില്‍ നൂറു സീറ്റ് ആണ് തന്റെ ടാര്‍ഗറ്റെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. കടുംവെട്ട് നടത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ പുറത്താക്കണമെന്നും വിഎസ് പറഞ്ഞു. ആലപ്പുഴ നിയോജക മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പ്രചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ്.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ ഓരോ മന്ത്രിമാരും നടത്തിയ അഴിമതിയുടെ കണക്കുകള്‍ എന്ന് പറഞ്ഞ് അഴിമതിപട്ടികയും വിഎസ് കണ്‍വെണ്‍ഷനില്‍ വായിച്ചു. ഉമ്മന്‍ചാണ്ടി 31 കോടി രൂപ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ 14 കോടി രൂപ, അബ്ദുറബ് 11 കോടി രൂപ, വിഎസ് ശിവകുമാര്‍ 10 കോടി രൂപ, രമേശ് ചെന്നിത്തല 9 കോടി രൂപ, മഞളാംകുഴി അലി 8 കോടി രൂപ, ഇബ്രാഹിംകുഞ്ഞ് 8 കോടി രൂപ, കെഎംമാണി 8 കോടി രൂപ, 6 സിഎന്‍ ബാലകൃഷ്ണന്‍ 6 കോടി രൂപ, കെ ബാബു 6 കോടി രൂപ, 6 പിജെ ജോസഫ് 6 കോടി രൂപ, മുനീര്‍ 3 കോടി രൂപ, അനൂപ് ജേക്കബ് 2 കോടി രൂപ, കുഞ്ഞാലിക്കുട്ടി 2 കോടി രൂപ, ഷിബു ബേബി ജോണ്‍ 1 കോടി രൂപ, ആര്യാടന്‍ മുഹമ്മദ് 1 കോടി രൂപ ഇങ്ങനെയാണ് കണക്കുകള്‍ പുറത്തു വിട്ടത്.
അടൂര്‍ പ്രകാശും സംഘവും കയറിനെ പഠിക്കാന്‍ വേണ്ടി പോയി തെങ്ങില്ലാത്ത നാട്ടില്‍ പോയി ധൂര്‍ത്തടിക്കുകയായിരുന്നുവെന്നും ഉമ്മന്‍ചാണ്ടി പ്രകൃതി സമ്പത്ത് മുഴുവന്‍ തീറെഴുതി കൊടുക്കുവാണെന്നും വിഎസ് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here