സോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക്; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള സരിതയുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: സോളാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സരിത സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിരുന്നു. ജസ്റ്റിസ് കെമാല്‍ പാഷയുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. മുഖ്യമന്ത്രിയുടെ ചതി മൂലമാണ് സോളാര്‍ പദ്ധതി നടപ്പിലാകാതെ പോയതെന്നും സരിത ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി നല്‍കിയ ഉറപ്പിനെ തുടര്‍ന്നാണ് മല്ലേലില്‍ ശ്രീധരന്‍ നായര്‍ ഉള്‍പ്പെടെയുള്ളവര്‍ പദ്ധതിക്കായി പണം മുടക്കിത്.ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് സംബന്ധിച്ചും സമഗ്രമായ അന്വേഷണം വേണമെന്നായിരുന്നു സരിതയുടെ ഹര്‍ജിയിലെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News