ദില്ലി: സോഷ്യല്‍മീഡിയ പരിഹാസത്തിനിരയായ ബോളിവുഡ് താരം അനുഷ്‌ക ശര്‍മയെ പിന്തുണച്ച വിരാട് കോഹ്‌ലിയെ പ്രശംസിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ കപില്‍ ദേവ്.
‘നന്ദി വിരാട്, നിങ്ങള്‍ അനുഷ്‌കയ്ക്ക് വേണ്ടി ഇത്ര ശക്തമായി സംസാരിക്കുമെന്ന് ഞാന്‍ കരുതിയില്ല, അനുഷ്‌കയ്ക്കായി ശബ്ദമുയര്‍ത്തിയതോടെ വ്യക്തിയെന്ന നിലയില്‍ നിങ്ങളുടെ മഹത്വം വര്‍ധിക്കുകയാണ്. കളിക്കാരനെന്ന നിലയില്‍ മാത്രമല്ല. ഒരു മനുഷ്യനെന്ന നിലയിലും ഞാന്‍ വിരാടിനെ ബഹുമാനിക്കുന്നു’- കപില്‍ പറഞ്ഞു.
കോഹ്‌ലിയുമായുള്ള ബന്ധം തകര്‍ന്നതിന് ശേഷം അനുഷ്‌കയ്‌ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ തന്റെ പേരില്‍ അനുഷ്‌കയെ പരിഹസിക്കുന്നവര്‍ക്കെതിരെ കോഹ്‌ലി രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. വിമര്‍ശിക്കുന്നവര്‍ക്ക് താക്കീത് നല്‍കിയും അനുഷ്‌കയെ ന്യായീകരിച്ചുമാണ് കോഹ്‌ലി രംഗത്ത് വന്നത്.
Shame on people for trolling @AnushkaSharma non-stop. Have some compassion. She has always only given me positivity pic.twitter.com/OBIMA2EZKu
— Virat Kohli (@imVkohli) March 28, 2016
Get real time update about this post categories directly on your device, subscribe now.
Discussion about this post