എത്ര മനോഹരമായാലും തലമുടിക്ക് ആവശ്യമായ സംരക്ഷണം നല്‍കിയില്ലെങ്കില്‍ സൗന്ദര്യത്തിന് ആരും വേണ്ടത്ര വില കല്‍പിക്കില്ല. നമ്മുടെ ഉപേക്ഷ കാരണം തലമുടി മോശമായ അവസ്ഥയിലായാല്‍ അല്ലെങ്കില്‍ മുടി ശരിയായി പരിപാലിച്ചില്ലെങ്കില്‍ എല്ലാം നഷ്ടപ്പെട്ടുവെന്ന് കണക്കാക്കേണ്ടതില്ല. വേനല്‍ക്കാലത്ത് പുരുഷന്മാരും മുടിയുടെ സംരക്ഷണത്തിന് പ്രത്യേക ശ്രദ്ധ നല്‍കേണ്ടതാണ്.
വേനല്‍ക്കാലത്ത് മുടി കൊഴിയുന്നതിന്റെ അളവ് കൂടുതലായിരിക്കും. മുടിയില്‍ വിയര്‍പ്പും പൊടിയും പറ്റിപ്പിടിച്ച് വൃത്തിയാക്കാന്‍ ഏറെ ബുദ്ധിമുട്ടുള്ള കാലം കൂടിയാണ് വേനല്‍. എല്ലാ ദിവസവും മുടി കഴുകുകതന്നെയാണ് ഇതിനുള്ള പോംവഴി. കഴിയുമെങ്കില്‍ രണ്ട് നേരം തണുത്ത വെള്ളത്തില്‍ മുടി കഴുകാം. എന്നാല്‍, ഷാംപൂ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഷാംപൂവിന് പകരം ചെമ്പരത്തി താളിയോ പയറുപൊടിയോ ഉപയോഗിച്ച് മുടി വൃത്തിയാക്കാം. ഷാംപൂ വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ഹെര്‍ബല്‍ രീതികള്‍ ഉപയോഗിക്കാം. ഷാംപൂ ചെയ്താല്‍ കണ്ടീഷണര്‍ ഉപയോഗിക്കുകയും വേണം. ഇത് മുടി വല്ലാതെ വരളാതെ കാത്തുസൂക്ഷിക്കും.
അമിതമായ സൂര്യപ്രകാശവും മുടിക്ക് ദോഷം ചെയ്യും. കുട ചൂടുകയോ തൊപ്പി ധരിക്കുകയോ ചെയ്യാം. സണ്‍സ്‌ക്രീന്‍ അടങ്ങിയിട്ടുള്ള ഹെയര്‍ജെല്ലുകള്‍ ഉപയോഗിക്കുന്നതും മുടിക്ക് സംരക്ഷണം നല്‍കും. വേനല്‍ക്കാലത്ത് മുടിയില്‍ കളറിംഗ് പോലുള്ളവ പരീക്ഷിക്കാതിരിക്കുന്നതാവും നല്ലത്. ഇത് മുടിയിലെ ചൂട് കൂട്ടാനും മുടിയുടെ അറ്റം പിളരാനുംകാരണമാകും.
ആഴ്ചയില്‍ ഒന്നോ രണ്ടാ ദിവസം മുടിയില്‍ ഓയില്‍ മസാജ് ചെയ്യാന്‍ ശ്രദ്ധിക്കുക. ഇങ്ങനെ ചെയ്യുന്നത മുടി കൊഴിച്ചില്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ്. തലയോടിന് തണുപ്പു നല്‍കാനും ഇത് സഹായിക്കും.
Get real time update about this post categories directly on your device, subscribe now.
Discussion about this post