പ്രണയിക്കുന്നയാള്‍ക്ക് ഒരുപാട് ഗുണങ്ങളൊന്നും ആവശ്യമില്ല; വേണ്ടത് ഒരേ ഒരു കാര്യം മാത്രം; സായ് പല്ലവി മനസു തുറക്കുന്നു

തന്നെ പ്രണയിക്കുന്നയാള്‍ക്ക് ഒരുപാട് ഗുണങ്ങളൊന്നും ആവശ്യമില്ലെന്നും പക്ഷെ ഒരു കാര്യം മാത്രം വേണമെന്നും യുവനടി സായ് പല്ലവി.

‘മറ്റൊന്നുമല്ല, നല്ല ക്ഷമ ഉണ്ടായിരിക്കണം. എന്നെ പ്രണയിക്കുന്ന ആളില്‍ എന്റെ അമ്മയെ കാണാന്‍ കഴിയണം. ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്ന കാലത്ത് മിക്കവാറും രാത്രിയായിരുന്നു ഷൂട്ട്. അമ്മ കൂടെ ഇരിക്കേണ്ട ആവശ്യമൊന്നുമില്ല. എന്നാലും രാത്രിമുഴുവന്‍ ഉറക്കമിളച്ച് അമ്മ എനിക്ക് കൂട്ടിരിക്കും.

സിനിമയില്‍ വന്ന ശേഷം ഡബ്ബിംഗ് മണിക്കൂറുകളോളം നീളും. എന്റെ ഉച്ചാരണം ശരിയാവാത്തത് കാരണമാണ് ഡബ്ബിംഗ് നീണ്ടു പോകുന്നത്. വട്ടായി പോകുന്ന അവസ്ഥയില്‍ ഞാന്‍ പുറത്തേക്ക് നോക്കുമ്പോള്‍ അവിടെ പുഞ്ചിരിച്ചുകൊണ്ട് അമ്മ ഉണ്ടാവും. ആ ചിരി കാണുമ്പോള്‍ എല്ലാ പ്രയാസവും ഞാന്‍ മറക്കും. എനിക്ക് ദാഹിക്കുമ്പോള്‍ ആരുടെയെങ്കിലും കൈയ്യില്‍ അമ്മ വെള്ളം കൊടുത്തുവിടും. വിശക്കുമ്പോള്‍ ബിസ്‌ക്കറ്റ് മുന്നിലെത്തും. പ്രണയിക്കുന്ന ആളിലും തനിക്ക് ഈ സംരക്ഷണത്വം അനുഭവിക്കാന്‍ കഴിയണം. ഇതുവരെ പ്രണയിക്കാന്‍ സമയം കിട്ടിയിട്ടില്ല. തിരക്കുള്ള ജീവിതത്തില്‍ ആരോടും പ്രണയം തോന്നിയിട്ടില്ല’ സായി പല്ലവി ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News