കൊച്ചി: ടിക്കറ്റിന്റെ ബാക്കി പണം ചോദിച്ച യാത്രക്കാരനെ കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറും ഡ്രൈവറും ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. വൈറ്റില മൊബിലിറ്റി ഹബ്ബില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. ചേര്‍ത്തല സ്വദേശി സുരേന്ദ്രനെയാണ് ബസ് ജീവനക്കാര്‍ മര്‍ദ്ദിച്ചത്.
സംഭവം ഇങ്ങനെ: മാവേലിക്കര ഡിപ്പോയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി സുപ്പര്‍ ഫാസ്റ്റ് ബസില്‍ ചേര്‍ത്തലയില്‍ നിന്നാണ് സുരേന്ദ്രന്‍ കയറിയത്. എറണാകുളത്തേക്ക് ടിക്കറ്റിനായി 500 രൂപ നല്‍കി. എന്നാല്‍ വൈറ്റില എത്തിയിട്ടും ചില്ലറയില്ലെന്ന് പറഞ്ഞ് ബാക്കി പണം നല്‍കിയില്ല. ഒടുവില്‍ ഹബ്ബിലേക്ക് വന്നാല്‍ നല്‍കാമെന്ന് കണ്ടക്ടര്‍ പറഞ്ഞു. എന്നാല്‍ അവിടെയെത്തിയിട്ടും ചില്ലറയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു. തുടര്‍ന്ന് പണം ഉപേക്ഷിക്കണോ എന്ന് ചോദിച്ചപ്പോള്‍ കണ്ടക്ടര്‍ അനീഷും ഡ്രൈവര്‍ പ്രമോദും ചേര്‍ന്ന് സുരേന്ദ്രനെ മര്‍ദിക്കുകയായിരുന്നു. സ്റ്റേഷന്‍ മാസ്റ്ററുടെ ക്യാബിന് മുന്നില്‍ സെക്യൂരിറ്റി ജീവനക്കാരുടെ സാന്നിധ്യത്തിലായിരുന്നു മര്‍ദ്ദനം.
സുരേന്ദ്രന്റെ പരാതിയില്‍ മരട് പൊലീസ് ഡ്രൈവറെയും കണ്ടക്ടറേയും കസ്റ്റഡിയിലെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here