ആരോപണങ്ങള്‍ അവിശ്വസിക്കേണ്ടതില്ല; ഉമ്മന്‍ചാണ്ടിയെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണമെന്ന് വിഎസ്; ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത മുഖ്യമന്ത്രി മാപ്പ് പറയണം

തിരുവനന്തപുരം: സരിത നായരെ ലൈംഗികമായി പീഡിപ്പിച്ച മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. ഉമ്മന്‍ചാണ്ടിയെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം. ഔദ്യോഗികപദവി ദുരുപയോഗം ചെയ്ത മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളോട് മാപ്പ് പറയണമെന്നും വിഎസ് ആവശ്യപ്പെട്ടു.

സരിതയുടെ ആരോപണങ്ങള്‍ അവിശ്വസിക്കേണ്ടതില്ല. മുഖ്യമന്ത്രിക്ക് നേരെ ഇതിന് മുമ്പും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ആരോപണങ്ങള്‍ തെറ്റാണെങ്കില്‍ മുഖ്യമന്ത്രി അത് തെളിയിക്കണമെന്നും വി.എസ് പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ നിന്ന് മാറിനില്‍ക്കുമെന്ന് ഹൈക്കമാന്‍ഡിനെ ഭീഷണിപ്പെടുത്തി ഇഷ്ടക്കാര്‍ക്ക് മുഖ്യമന്ത്രി സീറ്റ് വാങ്ങി നല്‍കിയെന്നും വി.എസ് ആരോപിച്ചു. ജീവിതമാര്‍ഗത്തിനായി സമീപിച്ച സ്ത്രീയെ ദുരുപയോഗം ചെയ്ത മുഖ്യമന്ത്രിക്ക് തെരഞ്ഞെടുപ്പില്‍ തക്കതായ മറുപടി നല്‍കാന്‍ കേരളത്തിലെ സ്ത്രീ സമൂഹം തയ്യാറാകണെന്നും വി.എസ് ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here