സരിതയുടെ ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്; ജാമ്യത്തിലിറങ്ങിയ സരിത ഉമ്മന്‍ചാണ്ടിയുമായി ഫോണില്‍ ബന്ധപ്പെട്ടു; ഏറ്റവും കൂടുതല്‍ വിളിച്ചത് തമ്പാനൂര്‍ രവി; രേഖകള്‍ പുറത്തുവിട്ട് പീപ്പിള്‍ ടിവി

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം സരിത നായര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഫോണില്‍ വിളിച്ചതിന്റെ തെളിവുകള്‍ പുറത്ത്.

ജാമ്യത്തിലിറങ്ങിയ ശേഷം 2015 മാര്‍ച്ച് ഒന്നിന് 2.29നാണ് സരിത മുഖ്യമന്ത്രിയെ വിളിച്ചത്. ഔദ്യോഗിക ഫോണായ 9447033333 എന്ന നമ്പരിലേക്കാണ് സരിത വിളിച്ചിരിക്കുന്നത്. 59 സെക്കന്റ് നീണ്ടു നിന്ന കോളിന് ശേഷം കോള്‍ കട്ടാകുകയായിരുന്നു. സരിതാ നായരുടെ ഒരു വര്‍ഷത്തെ ടെലിഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങളാണ് പീപ്പിള്‍ ടിവി പുറത്തുവിട്ടത്. 2015 മാര്‍ച്ച് മുതല്‍ ഒരു വര്‍ഷത്തെ ഫോണ്‍ കോളുകളുടെ വിവരങ്ങളാണ് പീപ്പിള്‍ പുറത്തുവിട്ടത്.

മുഖ്യമന്ത്രിയെ നേരിട്ട് വിളിച്ച ശേഷം പൊളിറ്റിക്കല്‍ സെക്രട്ടറി വാസുദേവ ശര്‍മ്മയേയും സരിത ഫോണില്‍ ബന്ധപ്പെട്ടു. പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ 9447773747 എന്ന നമ്പരിലേക്ക് 34 തവണയാണ് സരിത വിളിച്ചത്. മുഖ്യമന്ത്രിയുടെ അടുത്ത അനുയായികളായ ബെന്നി ബെഹ്‌നാന്‍, തമ്പാനൂര്‍ രവി, അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദ്, ഹൈബി ഈഡന്‍ എന്നിവരെയും സരിത വിളിച്ചു.

ഏറ്റവും കൂടുതല്‍ തവണ ഫോണില്‍ ബന്ധപ്പെട്ടത് തമ്പാനൂര്‍ രവിയാണ്. 515 തവണ. ആര്യാടന്‍ മുഹമ്മദ് 41 തവണയും ബെന്നി ബെഹനാന്‍ 70 തവണയും ഹൈബി ഈഡന്‍ 18 തവണയും ഫോണിലൂടെ ബന്ധപ്പെട്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു.

14 മണിക്കൂര്‍ വിസ്തരിച്ചത് മുഖ്യമന്ത്രിയുടെ നാടകമെന്ന് സരിത; ജാമ്യത്തില്‍ ഇറങ്ങിയ ശേഷവും മുഖ്യമന്ത്രിയുമായി സംസാരിച്ചു; പീപ്പിള്‍ പുറത്തുവിട്ട ടെലഫോണ്‍ രേഖ ആധികാരികമെന്നും സരിത

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here