തൃശൂര്‍: കണ്‍സ്യൂമര്‍ഫെഡില്‍ സഹകരണ മന്ത്രി സിഎന്‍ ബാലകൃഷ്ണന്‍ നടത്തിയത് കോടികളുടെ അഴിമതിയെന്ന് വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട്. കണ്‍സ്യൂമര്‍ ഫെഡ് വിറ്റ മദ്യത്തിന്റെ ഇന്‍സെന്റീവ് ഇനത്തിലാണ് ക്രമക്കേട് നടത്തിയത്. 2011 – 2014 കാലഘട്ടത്തിലായിരുന്നു ക്രമക്കേട്. ഈ കാലയളവില്‍ രണ്ട് ലക്ഷം രൂപ മാത്രമാണ് ഇന്‍സെന്റീവ് ആയി ലഭിച്ചത്. എന്നാല്‍ ടോമിന്‍ ജെ തച്ചങ്കരി കണ്‍സ്യൂമര്‍ഫെഡ് എംഡി ആയശേഷം ഇന്‍സെന്റീവ് 90 ലക്ഷം ആയി ഉയര്‍ന്നു. കണ്‍സ്യൂമര്‍ഫെഡ് അഴിമതി അന്വേഷിക്കുന്ന പ്രത്യേക സംഘം തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഇടക്കാല അന്വേഷണ റിപ്പോര്‍ട്ടിലാണ് ഗുരുതര അഴിമതിയിലേക്ക് വിരല്‍ ചൂണ്ടുന്ന കണക്കുക്കള്‍ വ്യക്തമായത്.
ടോമിന്‍ ജെ തച്ചങ്കരി കണ്‍സ്യൂമര്‍ഫെഡ് എംഡി ആയശേഷം ഇന്‍സെന്റീവ് 90 ലക്ഷം ആയി ഉയര്‍ന്നു എന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മന്ത്രിയുടെ ഓഫീസിലേക്ക് പണം എത്തിയതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി ആവശ്യപ്പെട്ടു. മെയ് നാലിന് കേസ് വീണ്ടും പരിഗണിക്കും.
വിദേശമദ്യം വാങ്ങിയതിന് അഞ്ച് കോടി രൂപ കമ്മിഷന്‍ കൈപ്പറ്റിയതുള്‍പ്പടെയുള്ള പരാതികളിന്മേല്‍ ഫെബ്രുവരി 18നാണ് കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടത്. മലയാള വേദി പ്രസിഡണ്ട് ജോര്‍ജ് വട്ടുകുളം, പൊതുപ്രവര്‍ത്തകന്‍ പിഡി ജോസഫ് എന്നിവരുടെ പരാതികളിലായിരുന്നു കോടതി ഉത്തരവ്. കണ്‍സ്യൂമര്‍ഫെഡ് മുന്‍ പ്രസിഡണ്ട് ജോയ് തോമസ്, കണ്‍സ്യൂമര്‍ഫെഡ് മുന്‍ എംഡി റിജി ജി നായര്‍, എന്നിവരുള്‍പ്പെടെ ഏഴു പേരാണ് കേസിലെ മറ്റ് പ്രതികള്‍.
Get real time update about this post categories directly on your device, subscribe now.
Discussion about this post