കോഹ്‌ലി കൊതിപ്പിക്കുന്ന സുന്ദരനാണെന്ന് പാക് മോഡല്‍; ‘അനുഷ്‌കയെ ഉപേക്ഷിച്ച് എന്നെ സ്വന്തമാക്കണം’; കോഹ്‌ലിക്ക് ചൂടന്‍ ചുംബനവുമായി കാന്‍ഡീല്‍ ബലോച്ച്; വീഡിയോ കാണാം

മുംബൈ: വിരാട് കോഹ്‌ലിയോടുള്ള ആരാധനമൂത്ത് പാകിസ്ഥാന്റെ മോഡല്‍ ക്വാന്‍ഡില്‍ ബലോച്ചിന്റെ ഫേസ്ബുക്ക് വീഡിയോ. അനുഷ്‌കയെ ഉപേക്ഷിച്ച് കോഹ്‌ലി തന്നെ സ്വന്തമാക്കണമെന്നാണ് ബലോച്ച് വീഡിയോയിലൂടെ ആവശ്യപ്പെടുന്നത്.

‘വിരാട് കോഹ്‌ലി കൊതിപ്പിക്കുന്ന സുന്ദരനാണ്. പാകിസ്ഥാനെതിരെയുള്ള മത്സരത്തില്‍ കോഹ്‌ലിയുടെ പ്രകടനം കണ്ട് എനിക്ക് അദ്ദേഹത്തോട് ആരാധനയായി. അനുഷ്‌കയെ ഉപേക്ഷിച്ച് അദ്ദേഹം എന്നെ കുറിച്ച് ചിന്തിക്കണം. അദ്ദേഹത്തോടെ ജീവിക്കാനാണ് എനിക്കിഷ്ടം. കോഹ്‌ലി എനിക്ക് നിങ്ങളെ ഇഷ്ടമാണ്. ദയവ് ചെയ്ത് അനുഷ്‌കയെ ഉപേക്ഷിക്കൂ.’ ബലോച്ച് വീഡിയോയില്‍ പറയുന്നു. വീഡിയോയുടെ അവസാനം ഒരു ചൂടന്‍ ചുംബനവും കോഹ്‌ലിക്കായി ബലോച്ച് നല്‍കുന്നു.

ട്വന്റി 20 ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയെ പാകിസ്ഥാന്‍ തോല്‍പിച്ചാല്‍ തുണിയുരിഞ്ഞു നൃത്തം ചെയ്യുമെന്ന് പറഞ്ഞ് വിവാദത്തിലായ മോഡലാണ് ബലോച്ച്. അതിന് മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഭീഷണി സന്ദേശം അയച്ചു ശ്രദ്ധേയയായ മോഡല്‍ കൂടിയാണ് ക്വാന്‍ഡില്‍ ബലോച്ച്. മോദിയെ ചായ് വാല എന്ന് വിശേഷിപ്പിച്ചാണ് ബലോച്ച് അന്ന് വീഡിയോ പോസ്റ്റ് ചെയ്തത്.

#viratkohli baby leave #anoskasharma Mery bary me Socho ❤️? #qandeelbaloch #loveforkohli

Posted by Qandeel Baloch Official on Saturday, April 2, 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News