14 മണിക്കൂര്‍ വിസ്തരിച്ചത് ഉമ്മന്‍ചാണ്ടിയുടെ നാടകം; ജാമ്യത്തില്‍ ഇറങ്ങിയ ശേഷവും മുഖ്യമന്ത്രിയുമായി സംസാരിച്ചു; പീപ്പിള്‍ പുറത്തുവിട്ട ടെലഫോണ്‍ രേഖ ആധികാരികമെന്നും സരിത

തിരുവനന്തപുരം: സോളാര്‍ കമ്മീഷനില്‍ 14 മണിക്കൂര്‍ ചോദ്യം ചെയ്തുവെന്ന മുക്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അവകാശവാദം നാടകമാണ് എന്ന് സരിത. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് കമ്മീഷന്‍ സമയം അനുവദിച്ചത്. അത് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാണ് എന്ന് കമ്മീഷന്‍ തന്നെ പറഞ്ഞു. വിസ്താരം അടുത്ത ദിവസം ആക്കാമെന്ന് മുക്യമന്ത്രിയോട് കമ്മീഷന്‍ പറഞ്ഞു. എന്നാല്‍ താന്‍ എത്രനേരം വേണമെങ്കിലും ഇരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ഉമ്മന്‍ചാണ്ടിയുടെ നാടകമായിരുന്നു. കമ്മീഷന് മുന്നില്‍ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി 14 മണിക്കൂര്‍ ഇരുന്നു എന്ന് പറഞ്ഞത് എന്ത് റെക്കോഡിന് വേണ്ടിയാണ് എന്നും സരിത ചോദിക്കുന്നു.

ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷവും മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. പീപ്പിള്‍ ടിവി പുറത്തുവിട്ട രേഖകള്‍ ആധികാരികമാണ് എന്നും സരിത പറഞ്ഞു. പീപ്പിള്‍ ടിവിയുടെ അന്യോന്യം പരിപാടിയില്‍ ന്യൂസ് ഡയറക്ടര്‍ എന്‍പി ചന്ദ്രശേഖരനോട് സംസാരിക്കുകയായിരുന്നു സരിത. മുഖ്യമന്ത്രിയുമായുള്ള ബന്ധം സോളാര്‍ കമ്മീഷനിലെ വിസ്താരത്തിനിടെ ബിജു രാധാകൃഷ്ണന്‍ എന്നോട് ചോദിച്ചു. എന്നാല്‍ അതിനെപ്പറ്റി ബിജു എന്നോട് ചോദിച്ചിട്ടും ഞാന്‍ പറയാന്‍ തയ്യാറായില്ല. എന്നാല്‍ ബിജു ചോദിച്ചത് കമ്മീഷന് മുന്നില്‍ ഞാന്‍ നിഷേധിച്ചില്ല.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പിതൃതുല്യനാണ് എന്ന് പറയാന്‍ മുഖ്യമന്ത്രിയുടെ അനുയായികള്‍ ആവശ്യപ്പെട്ടു. അതുകൊണ്ടാണ് താന്‍ മാധ്യമങ്ങളുടെ മുന്നില്‍ പിതൃതുല്യനാണ് മുഖ്യമന്ത്രി എന്ന് പറഞ്ഞത്. രവിയെ വിളിച്ചത് മുഖ്യമന്ത്രി പറഞ്ഞിട്ടാണ്. അബ്ദുള്ളക്കുട്ടിക്കെതിരായ ആരോപണം പുറത്തുവന്നതിന് ശേഷമാണിത്. തന്റെ നമ്പറിലേക്ക് തുടര്‍ച്ചയായി കോള്‍ വരാതിരിക്കുന്നതിന് വേണ്ടിയാകാം. വിവാഹബന്ധം വേര്‍പെടുത്തിയതിന് ശേഷം മറ്റൊരാളുമായി ബന്ധം മുന്നോട്ടുകൊണ്ടുപോയി. എന്നാല്‍ അതിനെപ്പറ്റി വെളിപ്പെടുത്താന്‍ തയ്യാറല്ല. ജയിലില്‍നിന്ന് ഇറങ്ങിയ ശേഷം മനശാസ്ത്രജ്ഞന്റെ കീഴില്‍ ചികിത്സയിലായിരുന്നു. അതുകൊണ്ടാണ് മനസിന് ശക്തികിട്ടിയത്. സോളാറുമായി ബന്ധപ്പെട്ട വാര്‍ത്ത വരുമ്പോഴെല്ലാം തന്റെ ചിത്രവും ഉള്‍പ്പെടുത്തി. അത് ആദ്യം മാനസികമായ ബുദ്ധിമുട്ടുണ്ടായി.

സോളാറിന്റെ ഓഹരി കൈപ്പറ്റിയവരാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആര്യാടന്‍ മുഹമ്മദുമെന്ന് സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായര്‍. കേസില്‍ താന്‍ മാത്രം പ്രതിയായി. ഉമ്മന്‍ ചാണ്ടിയെയും ആര്യാടനെയും എന്തുകൊണ്ട് പ്രതിയാക്കിയില്ല. താന്‍ മോശക്കാരി്യാണെഹ്കില്‍ മുക്യമന്ത്രിയും കൂടെയുള്ളവരും വിളിച്ചതെന്തിന് എന്നും സരിത ചോദിക്കുന്നു. 2014 മുതല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് നിരന്തരം സംസാരിക്കാറുണ്ടായിരുന്നു. പ്രതിസന്ധിയിലായ സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ തന്നെ ഉപയോഗപ്പെടുത്തി. തന്നെ കേസില്‍നിന്ന് രക്ഷിക്കാമെന്ന് ഉമ്മന്‍ചാണ്ടി ഉറപ്പ് നല്‍കി. വാങ്ങിയ പണം തിരികെ നല്‍കാമെന്ന് അമ്മയോട് മുഖ്യമന്ത്രി പറഞ്ഞു.

സരിതയുടെ ഫോണ്‍ സംഭാഷണത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്; ജാമ്യത്തിലിറങ്ങിയ സരിത ഉമ്മന്‍ചാണ്ടിയുമായി ഫോണില്‍ ബന്ധപ്പെട്ടു; ഏറ്റവും കൂടുതല്‍ വിളിച്ചത് തമ്പാനൂര്‍ രവി; രേഖകള്‍ പുറത്തുവിട്ട് പീപ്പിള്‍ ടിവി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News