തിരുവനന്തപുരം: കാലിന് പരുക്കേറ്റതിനെ തുടര്‍ന്ന് പൂര്‍ണവിശ്രമം വേണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം അവഗണിച്ച് വി.ശിവന്‍കുട്ടി തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചു. വീല്‍ചെയറിലിരുന്നാണ് ശിവന്‍കുട്ടി നേമം മണ്ഡലത്തില്‍ പ്രചരണം തുടങ്ങിയത്.
‘ഒരാഴ്ചത്തെ നീണ്ട വിശ്രമത്തിനു ശേഷം ഇന്ന് വീണ്ടും മണ്ഡലത്തിലേക്ക്. കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടയില്‍ തുടര്‍ച്ചയായി ഒരു ആഴ്ചക്കാലം മണ്ഡലത്തില്‍ നിന്നും വിട്ട് നില്‍ക്കേണ്ടി വന്നത് ഇപ്പോള്‍ മാത്രമാണ്. യാദൃഛികം ആണെങ്കിലും അത്തരം ഒരു സാഹചര്യം ഉണ്ടായതില്‍ എനിക്ക് മാനസികമായി വളരെ വേദന ഉണ്ടാക്കുന്നതായിരുന്നു. ഇത് തിരിച്ചറിയാന്‍ കഴിയുന്നവരാണ് എന്റെ മണ്ഡലത്തിലെ പ്രിയപ്പെട്ട ജനങ്ങള്‍ എന്നെനിക്കു അറിയാം. അത് സന്ദേശങ്ങളായും നേരിട്ടും പലരും പ്രകടിപ്പിച്ചു. ചെറിയ ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കിലും എന്റെ ജനങ്ങള്‍ക്കിടയില്‍ എത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ട്.’ ശിവന്‍കുട്ടി പറഞ്ഞു.
ഒരാഴ്ചത്തെ നീണ്ട വിശ്രമത്തിനു ശേഷം ഇന്ന് വീണ്ടും മണ്ഢലത്തിലേക്ക്.കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടയില്‍ തുടര്‍ച്ചയായ് ഒരു ആഴ്ചക…
Posted by V Sivankutty MLA on Sunday, April 3, 2016
തിരുമല ജംഗ്ഷനില്‍ എന്റെ പ്രിയപ്പെട്ടവരോടൊപ്പം…,
Posted by V Sivankutty MLA on Sunday, April 3, 2016
ഇത് ഡല്‍ഹി സ്വദേശി യശ്പാല്‍…വഞ്ചിയൂരില്‍ കൂടിയാട്ടം എന്ന കലാരൂപത്തിന്റെ പരിശീലനകേന്ദ്രം നടത്തുന്നു.തൃക്കണ്ണാപുരം ആറാമ…
Posted by V Sivankutty MLA on Sunday, April 3, 2016
Get real time update about this post categories directly on your device, subscribe now.
Discussion about this post