നടി സരയു വിവാഹിതയാകുന്നു; വരൻ സഹസംവിധായകൻ സനൽ ദേവൻ

ടി സരയുവിനും മംഗല്യഭാഗ്യം. സരയു വിവാഹിതയാകുന്നു. സരയുവിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുന്ന സനൽ വി ദേവനാണ് വരൻ. മുൻകൂട്ടി ഔദ്യോഗിക അറിയിപ്പൊന്നും നൽകാതെ രഹസ്യമായിട്ടായിരുന്നു വിവാഹനിശ്ചയ ചടങ്ങുകൾ. പരമ്പരാഗത രീതിയിൽ സാരിയണിഞ്ഞാണ് സരയു വിവാഹനിശ്ചയ പന്തലിൽ എത്തിയത്. ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

Sarayu

സരയുവിന്റേത് ഒരേസമയം പ്രണയവിവാഹവും അറേഞ്ച്ഡ് വിവാഹവുമാണ്. ചില പൊതുസുഹൃത്തുക്കൾ വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് കുടുംബങ്ങൾ വഴി വിവാഹം ആലോചിക്കുകയായിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹനിശ്ചയ ചടങ്ങിൽ പങ്കെടുത്തത്. വിവാഹതിയ്യതിയോ വേദിയോ തീരുമാനിച്ചിട്ടില്ല. ഇതു പിന്നീട് അറിയിക്കും.

Wedding Bells For Sarayu Mohan

ലോഹിതദാസിന്റെ ചക്കരമുത്ത് എന്ന ചിത്രത്തിലൂടെയാണ് സരയു സിനിമയിൽ എത്തിയത്. കപ്പലുമുതലാളി എന്ന സിനിമയിലെ വേഷമാണ് സരയുവിനെ ശ്രദ്ധേയയാക്കിയത്. ജനപ്രിയൻ, വർഷം, വെറുതെ അല്ല ഭാര്യ തുടങ്ങിയ ചിത്രങ്ങളിലും സരയു ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ലൈഫ് ഓഫ് ജോസൂട്ടി, ജിലേബി, വർഷം തുടങ്ങിയ ചിത്രങ്ങളിൽ സനൽ അസോസിയേറ്റ് ആയി പ്രവർത്തിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here