തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിന്റെ രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. കോതമംഗലം മണ്ഡലത്തില്‍ ആന്റണി ജോണ്‍ സ്ഥാനാര്‍ത്ഥിയാകും. എസ്എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റും ഡിവൈഎഫ്ൈ നേതാവുമാണ് ആന്റണി ജോണ്‍. കോതമംഗലത്ത് അഡ്വ. റോയി വാരികാട്ടാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. ഇടത് സ്വതന്ത്രനായാണ് അഡ്വ. റോയ് വാരികാട്ട് മത്സരിക്കുന്നത്.
എല്‍ഡിഎഫില്‍ ആകെ 92 സീറ്റുകളിലാണ് സിപിഐഎം മത്സരിക്കുന്നത്. 90 അംഗ സ്ഥാനാര്‍ത്ഥി പട്ടിക സിപിഐഎം നേരത്തെ പ്രഖ്യാപിച്ചു. കോതമംഗലം, തൊടുപുഴ സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുണ്ടായിരുന്നത്. രണ്ട് സ്ഥാനാര്‍ത്ഥികളെ കൂടി തീരുമാനിച്ചതോടെ സിപിഐഎം സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ണ്ണമായി. എല്‍ഡിഎഫില്‍ ജനതാദള്‍ എസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. ജെഡിഎസ് പട്ടിക കൂടി വരുന്നതോടെ എല്‍ഡിഎഫ് പട്ടിക പൂര്‍ണ്ണമാകും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here