എറണാകുളം കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രൊജക്ട് മന്ത്രിസഭ അംഗീകരിക്കാത്തത് ഞെട്ടിപ്പിക്കുന്നത്; മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നും വിഎസ്

തിരുവനന്തപുരം: രണ്ടുവര്‍ഷം മുമ്പ് തറക്കല്ലിട്ട എറണാകുളം കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനം ഒരിഞ്ചു പോലും മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പ്രൊജക്ട് റിപ്പോര്‍ട്ട് കാബിനറ്റ് അംഗീകരിച്ചിട്ടില്ല എന്നത് ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ്. സര്‍ക്കാര്‍ നിലപാട് അന്തരിച്ച ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യരുടെ പാവനസ്മരണയ്ക്ക് സര്‍ക്കാര്‍ ഏല്‍പ്പിച്ച ആഘാതമാണെന്നും വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

2014 ആഗസ്റ്റ് 18-നാണ് അന്താരാഷ്ട്ര നിലവാരത്തിലുള്ള ഒരു കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കാമ്പസില്‍ മുഖ്യമന്ത്രി തറക്കല്ലിട്ടത്. ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യരുടെ അവസാന നാളത്തെ ഏറ്റവും വലിയ സ്വപ്നമായിരുന്നു പദ്ധതി. പൊതുമേഖലാസ്ഥാപനമായ ഹോസ്പിറ്റല്‍ സര്‍വീസ് കസള്‍ട്ടന്‍സി കോര്‍പ്പറേഷന്‍ എന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനം തയ്യാറാക്കിയ 480 കോടി രൂപയുടെ പ്രൊജക്ട് കാന്‍സര്‍ വിദഗ്ധന്‍ ഡോ. പിവി ഗംഗാധരനും ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യരും മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് എറണാകുളത്ത് വെച്ച് അംഗീകരിച്ചു.

പദ്ധതിക്ക് ആവശ്യമായ മുഴുവന്‍ തുകയും എറണാകുളം ജില്ലാ സഹകരണബാങ്ക് ധനസഹായമായി നല്‍കാമെന്ന് വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി അത് അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ സ്വകാര്യ ആശുപത്രികളുടെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് സര്‍ക്കാര്‍ മദ്ധ്യകേരളത്തിലെ കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമാകുന്ന കൊച്ചി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പദ്ധതി നടപ്പിലാക്കാതിരിക്കുത്. വികസനവായ്ത്താരി പറയു മുഖ്യമന്ത്രിക്കും യുഡിഎഫിനും ഇക്കാര്യത്തില്‍ എന്താണ് പറയാനുള്ളത് എന്നറിയാന്‍ താല്‍പര്യമുണ്ടെും വിഎസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here