ഐസിസിയുടെ ലോക ട്വന്റി-20 ഇലവനെ വിരാട് കോഹ്‌ലി നയിക്കും; ഇന്ത്യയിൽ നിന്ന് ടീമിലെത്തിയവരിൽ ആശിഷ് നെഹ്‌റയും

കൊൽക്കത്ത:ഐസിസി തയ്യാറാക്കിയ ലോക ട്വന്റി-20 ഇലവനെ ഇന്ത്യയുടെ സൂപ്പർ സ്റ്റാർ വിരാട് കോഹ്‌ലി നയിക്കും. ലോകത്തെ എല്ലാ ടീമുകളിൽ നിന്നും തെരഞ്ഞെടുത്ത 11 താരങ്ങളെ ഉൾപ്പെടുത്തിയാണ് ലോക ട്വന്റഇ-20 ഇലവനെ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യയിൽ നിന്ന് ആശിഷ് നെഹ്‌റ മാത്രമാണ് ലോക ഇലവനിൽ ഇടംനേടിയ താരം. മുൻ ക്രിക്കറ്റ് താരങ്ങളുടെയും കമന്റേറ്റർമാരുടെയും സമിതിയാണ് ലോക ഇലവനെ തെരഞ്ഞെടുത്തത്. ട്വന്റി-20 ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളെയാണ് ലോക ഇലവനിലേക്ക് തെരഞ്ഞെടുത്തത്.

ട്വന്റി-20 ലോകകപ്പിൽ മാൻ ഓഫ് ദ സീരിസായി തെരഞ്ഞെടുക്കപ്പെട്ടത് കോഹ് ലിയായിരുന്നു. 136 റൺശരാശരിയിൽ 273 റൺസാണ് കോഹ്‌ലി ലോകകപ്പിൽ അടിച്ചു കൂട്ടിയത്. മൂന്നു മത്സരങ്ങളിൽ അർധസെഞ്ച്വറിയും നേടിയിരുന്നു. 29 ബൗണ്ടറികളും അഞ്ചു സിക്‌സറുകളും പറത്തി. മിക്ക മത്സരങ്ങളിലും ഇന്ത്യക്ക് ബ്രേക്ക് ത്രൂ നൽകിയ ബോളർ എന്ന നിലയിലാണ് നെഹ്‌റയെ ടീമിൽ ഉൾപ്പെടുത്തിയത്.

നാലു ഇംഗ്ലണ്ട് താരങ്ങൾ ടീമിൽ ഇടംപിടിച്ചിട്ടുണ്ട്. വെസ്റ്റ് ഇൻഡീസിൽ നിന്ന് രണ്ടു പേരെയും ടീമിലേക്ക് പരിഗണിച്ചു. ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളിൽ നിന്ന് ഓരോ താരങ്ങളെയും ഉൾപ്പെടുത്തി. എന്നാൽ, പാകിസ്താൻ ടീമിൽ നിന്ന് ആരെയും ലോക ഇലവനിൽ എടുത്തിട്ടില്ല. അതേസമയം, ലോക വനിതാ ഇലവനെ തെരഞ്ഞെടുത്തതിൽ ഒരു ഇന്ത്യൻ താരം പോലും ഇല്ല. ന്യൂസിലാൻഡ് (4), ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് എന്നീ ടീമുകളിൽ നിന്ന് 2 പേരെ വീതവും പാകിസ്താൻ, ദക്ഷിണാഫ്രിക്ക ടീമുകളിൽ നിന്ന് ഓരോ പേരെയും ഐസിസി ഉൾപ്പെടുത്തിയിട്ടുണ്ട്.

പുരുഷ ലോക ട്വന്റി-20 ഇലവൻ
ജാസൺ റോയ്, ജോ റൂട്ട്, ജോസ് ബട്ട്‌ലർ, ഡേവിഡ് വില്ലി (ഇംഗ്ലണ്ട്)
മിച്ചൽ സാന്റ്‌നർ (ന്യൂസിലാൻഡ്)
ഷെയ്ൻ വാട്‌സൺ (ഓസ്‌ട്രേലിയ)
സാമുവൽ ബദ്രി (വെസ്റ്റ് ഇൻഡീസ്)
ആശിഷ് നെഹ്‌റ (ഇന്ത്യ)
ബംഗ്ലാദേശിന്റെ മുസ്തഫിസുർ റഹ്മാനാണ് 12-ാമൻ

വനിതാ ടീം

സൂസി ബെറ്റസ്, സോഫി ഡിവൈൻ (ന്യൂസിലാൻഡ്)
ഷാർലട്ട് എഡ്വാർഡ്‌സ് (ഇംഗ്ലണ്ട്)
മെഗ് ലാനിംഗ് ( ഓസ്‌ട്രേലിയ)
സ്റ്റഫാനി ടെയ്‌ലർ (വെസ്റ്റ് ഇൻഡീസ്, നായകൻ)
റേച്ചൽ പ്രീസ്റ്റ്(ന്യൂസിലാൻഡ്)
ദീന്ദ്ര ഡോട്ടിൻ (വെസ്റ്റ്ഇൻഡീസ്)
മെഗാൻ സ്‌കട്ട് (ഓസ്‌ട്രേലിയ)
സ്യൂൺ ലുലുസ് (ദക്ഷിണാഫ്രിക്ക)
ലെയ് കാസ്‌പെറെ (ന്യൂസിലാൻഡ്)
അന്യ ശൃബോസ്ലെ (ഇംഗ്ലണ്ട്)
അനം അമിൻ ടീമിലെ 12-ാമൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News