83 പേരെ പ്രഖ്യാപിച്ച് യുഡിഎഫ് സ്ഥാനാർത്ഥി പട്ടിക; ബെന്നിക്കു പകരം പി.ടി തോമസ്; പയ്യന്നൂർ, കല്യാശ്ശേരി, കാഞ്ഞങ്ങാട് ഒഴിച്ചിട്ടു

ദില്ലി: ദിവസങ്ങൾ നീണ്ട തർക്കങ്ങൾക്ക് ഒടുവിൽ കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 83 അംഗ സ്ഥാനാർത്ഥി പട്ടികയാണ് പ്രഖ്യാപിച്ചത്. മൂന്നു മണ്ഡലങ്ങൾ ഒഴിച്ചിട്ടു. 33 സിറ്റിംഗ് എംഎൽഎമാർക്കും സീറ്റ് അനുവദിച്ചു. സുധീരന്റെ ആവശ്യപ്രകാരം ബെന്നി ബഹനാനു തൃക്കാക്കരയിൽ സീറ്റ് അനുവദിച്ചില്ല. ആറു വനിതകൾ മാത്രമാണ് കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടികയിൽ ഉള്ളത്. പയ്യന്നൂർ, കല്യാശ്ശേരി, കാഞ്ഞങ്ങാട് മണ്ഡലങ്ങളാണ് ഒഴിച്ചിട്ടിട്ടുള്ളത്. ഇവിടങ്ങളിൽ ശക്തരായ സ്ഥാനാർത്ഥികൾ വേണമെന്ന് എഐസിസി അധ്യക്ഷ സോണിയാഗാന്ധി നിർദേശിച്ചു.

ആരോപണ വിധേയരെയും ഉൾപ്പെടുത്തി കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി തയ്യാറാക്കിയ സോണിയാ ഗാന്ധി അംഗീകരിക്കുകയായിരുന്നു. ആരോപണവിധേയരായ കെ.ബാബു, അടൂർ പ്രകാശ്, ഡൊമനിക് പ്രസന്റേഷൻ, കെ.സി ജോസഫ് എന്നിവർ മത്സരിക്കും. ഇവരെ മാറ്റണമെന്ന സുധീരന്റെ ആവശ്യത്തിലാണ് തർക്കങ്ങൾ ഉടലെടുത്തതും സ്ഥാനാർത്ഥി നിർണയം വൈകിയതും. ബെന്നി ബഹനാൻ നേരത്തെ മത്സരത്തിൽ നിന്ന് പിൻമാറിയിരുന്നു.

ആരോപണ വിധേയരായ അഞ്ചു പേരെ മാറ്റിനിർത്തണമെന്നായിരുന്നു സുധീരന്റെ ആവശ്യം. ഒടുവിൽ സുധീരനെ തള്ളിയാണ് ഹൈക്കമാൻഡ് പട്ടികയ്ക്ക് അന്തിമരൂപം നൽകിയത്. പട്ടികയിൽ മറ്റു മാറ്റങ്ങൾ ഒന്നുംതന്നെ ഇല്ല. ദില്ലിയിൽ നടന്ന സ്ഥാനാർത്ഥി നിർണയ തർക്കത്തിൽ സുധീരനും ഉമ്മൻചാണ്ടിയും കൊമ്പുകോർത്തിരുന്നു. ഉമ്മൻചാണ്ടിയുടെ വിശ്വസ്തരായ കെ.സി ജോസഫ്, അടൂർ പ്രകാശ്, ബെന്നി ബഹനാൻ, കെ.ബാബു, ഡൊമനിക് പ്രസന്റേഷൻ എന്നിവരെ മത്സരരംഗത്തു നിന്ന് മാറ്റിനിർത്തണമെന്നായിരുന്നു സുധീരന്റെ ആവശ്യം. എന്നാൽ, ഇവരെ മാറ്റിനിർത്തിയാൽ താനും മത്സരരംഗത്തുനിന്ന് പിൻമാറുമെന്ന് ഉമ്മൻചാണ്ടിയും ഭീഷണി മുഴക്കിയിരുന്നു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ചുവടെ

  • ഉദുമ – കെ സുധാകരന്‍
  • തൃക്കരിപ്പൂര്‍ – കെ പി കുഞ്ഞിക്കണ്ണന്‍
  • ഇരിക്കൂര്‍ – കെസി ജോസഫ്
  • കണ്ണൂര്‍ – സതീശന്‍ പാച്ചേനി
  • ധര്‍മ്മടം – മമ്പറം ദിവാകരന്‍
  • പയ്യന്നൂര്‍ – സാജിത് മൗവ്വത്തില്‍
  • തലശ്ശേരി – എപി അബ്ദുള്ളക്കുട്ടി
  • പേരാവൂര്‍ – സണ്ണി ജോസഫ്
  • മാനന്തവാടി – പികെ ജയലക്ഷ്മി
  • സുല്‍ത്താന്‍ ബത്തേരി – ഐസി ബാലകൃഷ്ണന്‍
  • കോഴിക്കോട് നോര്‍ത്ത് – പിഎം സുരേഷ് ബാബു
  • നാദാപുരം – കെ പ്രവീണ്‍കുമാര്‍
  • കൊയിലാണ്ടി – എന്‍ സുബ്രഹ്മണ്യം
  • ബേപ്പൂര്‍ – എംപി ആദം മുല്‍സി
  • കുന്ദമംഗലം – ടി സിദ്ദിഖ്
  • വണ്ടൂര്‍ – എപി അനില്‍കുമാര്‍
  • തവനൂര്‍ – ഇഫ്ത്തിഖറുദ്ദിന്‍
  • നിലമ്പൂര്‍ – ആര്യാടന്‍ ഷൗക്കത്ത്
  • പൊന്നാനി – പിടി അജയ്‌മോഹന്‍
  • തൃത്താല – വിടി ബല്‍റാം
  • പട്ടാമ്പി – സിപി മുഹമ്മദ്
  • ഷൊര്‍ണ്ണൂര്‍ – സി സംഗീത
  • ഒറ്റപ്പാലം – ശാന്താ ജയറാം
  • കോങ്ങാട് – പന്തളം സുധാകരന്‍
  • മലമ്പുഴ – വിഎസ് ജോയ്
  • പാലക്കാട് – ഷാഫി പറമ്പില്‍
  • ചിറ്റൂര്‍ – കെ അച്യുതന്‍
  • നെന്മാറ – എവി ഗോപിനാഥ്
  • ചേലക്കര – കെഎ തുളസി
  • മണലൂര്‍ – ഒ അബ്ദുറഹ്മാന്‍ കുട്ടി
  • വടക്കാഞ്ചേരി – അനില്‍ അക്കര
  • ഒല്ലൂര്‍എം പി വിന്‍സെന്റ്
  • തൃശൂര്‍ – പത്മജാ വേണുഗോപാല്‍
  • നാട്ടിക -കെവി ദാസന്‍
  • പുതുക്കാട് – സുന്ദരന്‍ കുന്നത്തുള്ളി
  • ചാലക്കുടി – ടിയു രാധാകൃഷ്ണന്‍
  • കൊടുങ്ങല്ലൂര്‍ – കെപി ധനപാലന്‍
  • പെരുമ്പാവൂര്‍ – എല്‍ദോസ് കുന്നപ്പള്ളി
  • അങ്കമാലി – റോജി എം ജോണ്‍
  • ആലുവ – അന്‍വര്‍ സാദത്ത്
  • പറവൂര്‍ – വിഡി സതീശന്‍
  • വൈപ്പിന്‍ – കെആര്‍ സുബാഷ്
  • കൊച്ചി – ഡൊമനിക് പ്രസന്റേഷന്‍
  • തൃപ്പൂണിത്തുറ – കെ ബാബു
  • എറണാകുളം – ഹൈബി ഈഡന്‍
  • തൃക്കാക്കര – പിടി തോമസ്
  • കുന്നത്തുനാട് – വിപി സജിന്ദ്രന്‍
  • മുവാറ്റുപുഴ – ജോസഫ് വാഴക്കന്‍
  • ദേവികുളം – ആര്‍ രാജാറാം
  • ഉടുമ്പന്‍ചോല – സേനാപതി വേണു
  • പീരുമേട് – സിറിയക് തോമസ്
  • വൈക്കം – അഡ്വ.എ സനീഷ്‌കുമാര്‍
  • കോട്ടയം – തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
  • പുതുപ്പള്ളി – ഉമ്മന്‍ചാണ്ടി
  • അരൂര്‍ – അഡ്വ. സിആര്‍ ജയപ്രകാശ്
  • ചേര്‍ത്തല – എസ് ശരത്
  • ആലപ്പുഴ – ലാലി വിന്‍സെന്റ്
  • ഹരിപ്പാട് – രമേശ് ചെന്നിത്തല
  • കായംകുളം – എം ലിജു
  • മാവേലിക്കര – ബൈജു കലാശാല
  • ചെങ്ങന്നൂര്‍ – പിസി വിഷ്ണുനാഥ്
  • റാന്നി – മറിയാമ്മ ചെറിയാന്‍
  • ആറന്‍മുള – കെ ശിവദാസന്‍ നായര്‍
  • കോന്നി – അടൂര്‍ പ്രകാശ്
  • അടൂര്‍ – കെകെ ഷാജു
  • കരുനാഗപ്പള്ളി – സിആര്‍ മഹേഷ്
  • കൊട്ടാരക്കര – സവിന്‍ സത്യന്‍
  • പത്തനാപുരം – ജഗദീഷ്
  • ചടയമംഗലം – എംഎം ഹസന്‍
  • കുണ്ടറ – രാജ്‌മോഹന്‍ ഉണ്ണിത്താന്‍
  • കൊല്ലം – സുരജ് രവി
  • ചാത്തന്നൂര്‍ – ശൂരനാട് രാജശേഖരന്‍
  • വര്‍ക്കല – വര്‍ക്കല കഹാര്‍
  • ചിറയന്‍കീഴ് – കെഎസ് അജിത്കുമാര്‍
  • നെടുമങ്ങാട് – പാലോട് രവി
  • വാമനപുരം – ശരത്ചന്ദ്ര പ്രസാദ്
  • കഴക്കൂട്ടം – എംഎ വാഹിദ്
  • വട്ടിയൂര്‍ക്കാവ് – കെ മുരളീധരന്‍
  • തിരുവനന്തപുരം – വിഎസ് ശിവകുമാര്‍
  • അരുവിക്കര – കെഎസ് ശബരീനാഥന്‍
  • കാട്ടാക്കട – എന്‍ ശക്തന്‍
  • പാറശ്ശാല – എടി ജോര്‍ജ്ജ്
  • കഴക്കൂട്ടം – എംഎ വാഹിദ്
  • കോവളം – എന്‍ വിന്‍സെന്റ്
  • നെയ്യാറ്റിന്‍കര – ആര്‍ ശെല്‍വരാജ്
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News