ബംഗാളിലും അസമിലും ആദ്യഘട്ടത്തില്‍ കനത്ത പോളിംഗ്; ബംഗാളില്‍ 83 ശതമാനം; അസമില്‍ 75 ശതമാനം; ജയപ്രതീക്ഷയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍

ദില്ലി: അസമിലും പശ്ചിമബംഗാളില്‍ കനത്ത പോളിംങ്ങ്. 18 മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യഘട്ട തിരഞ്ഞടെുപ്പില്‍ 83 ശതമാനം പോളിംങ്ങ് രേഖപെടുത്തി. അസ്സമില്‍ 75 ശതമാനമാണ് പോളിംങ്ങ്. ബംഗാളില്‍ വോട്ടിംങ്ങ് ശതമാനം കൂടിയത് വിജയസാധ്യത കൂട്ടുന്നെന്ന് സിപിഎമ്മും കോണ്‍ഗ്രസും തൃണമൂലും ബിജെപിയും അവകാശപെട്ടു.

പശ്ചിമ ബംഗാളില്‍ ചരിത്രത്തിലെ വലിയ പോളിംങ്ങാണ് 18 മണ്ഡലങ്ങളിലേക്ക് നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ രേഖപെടുത്തിയത്. 4945 ബൂത്തുകളിലായി 40 ലക്ഷത്തിന് അടുത്ത് വോട്ടര്‍മാര്‍ സമ്മതിദാനാവകാശം നിര്‍വഹിച്ചു. മാവോയിസ്റ്റ് സ്വാധീനമുള്ള 13 മണ്ഡലങ്ങളില്‍ 4 മണിക്ക് വോട്ടെടുപ്പ് അവസാനിച്ചു. കനത്ത സുരക്ഷയിലും ഒറ്റപെട്ട രീതിയില്‍ ആക്രമങ്ങള്‍ ഉണ്ടായത് ഒഴിച്ചാല്‍ പൊതുവേ സമാധാനപരമായിരുന്നു പോളിംങ്ങ്.

ബ്രഹ്മപുത്ര താഴ്‌വര മലയോര ജില്ലകള്‍ ഉള്‍പ്പെട 65 മണ്ഡലങ്ങളിലേക്കായി അസമില്‍ നടന്ന ആദ്യ ഘട്ടത്തിലും 75 ശതമാനത്തിന് മുകളില്‍ പോളിംങ്ങ് രേഖപെടുത്തി. വോട്ടിംങ്ങ് ശതമാനം കൂടിയതോടെ ബിജെപി അസം ഗണ പരിഷത്ത് – ബോഡോ പീപ്പിള്‍സ് ഫ്രണ്ട് സഖ്യവും കോണ്‍ഗ്രസും വിജയ പ്രതീക്ഷയിലാണ്. മുഖ്യമന്ത്രി തരുണ്‍ ഗൊഗോയി മത്സരിച്ച തിത്താബോര്‍ മണ്ഡലത്തിലും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയും കേന്ദ്രകായിക മന്ത്രിയുമായ സര്‍ബാനന്ദ സോനാവാള്‍ ജനവിധി തേടിയ മജുലിയിലും മികച്ച പോളിംങ്ങാണ് രേഖപെടുത്തിയത്.

ബംഗ്ലാദേശി അഭയാര്‍ഥികളോടും അനധികൃത കുടിയേറ്റ മുസ്ലീങ്ങളോടുമുള്ള വിരുദ്ധ നിലപാട് ബിജെപിക്ക് വിനയാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. എന്നാല്‍ തരുണ്‍ ഗൊഗോയ് സര്‍ക്കാരിന്റെ അഴിമതിക്ക് എതിരെ ജനം വിധിയെഴുതിയെന്ന് ബിജെപി പ്രതികരിച്ചു. 11നാണ് ഇരു സംസ്ഥാനങ്ങളിലും രണ്ടാം ഘട്ട വോട്ടെടുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News