പാലക്കാട്: കുഴൂര്‍ വിത്സന്റെ കാവ്യസമാഹാരം ‘വയലറ്റിനുള്ള കത്തുകള്‍’ പ്രകാശനം ചെയ്തു. പട്ടാമ്പി കോളേജില്‍ നടന്ന കവിതയുടെ കാര്‍ണിവലില്‍ വികെ സുബൈദ, ചിഞ്ചു റോസയ്ക്ക് പുസ്തകം നല്‍കി. പി രാമന്‍, വിഷ്ണുപ്രസാദ്, കെവി സിന്ധു ശ്രീജിത്ത് അരിയല്ലൂര്‍, അമ്മു ദീപ, ശൈലന്‍ തുടങ്ങി നിരവധി കവികളും വായനക്കാരും പങ്കെടുത്തു. കുഴൂര്‍ വിത്സന്റെ ഏഴാമത്തെ പുസ്തകമാണു സൈകതം പ്രസിദ്ധീകരിച്ച വയലറ്റിനുള്ള കത്തുകള്‍. 2016ലെ സാഹിത്യത്തിനുള്ള കേരള സര്‍ക്കാര്‍ യൂത്ത് ഐക്കണ്‍ പുരസ്‌കാരം ലഭിച്ച കൃതിയാണ് വയലറ്റിലുള്ള കത്തുകള്‍.

Displaying violetinulla-kathukal.jpgLettres-in-Violet