ഇന്ന് പലരും അനുഭവിക്കുന്ന പ്രശ്‌നമാണ്. തലമുടി പൊട്ടുന്നത്. വരണ്ടിരിക്കുന്ന മുടിയും. എന്തെല്ലാം ചികിത്സ ചെയ്താലും എന്തെല്ലാം രീതികൾ പരീക്ഷിച്ചാലും ഇതിനു മാറ്റമൊന്നും വരുന്നുമില്ല. എന്തായിരിക്കും ഇതിനു കാരണം? ചിന്തിച്ച് തല പുണ്ണാക്കുകയൊന്നും വേണ്ട. മുടി കഴുകുന്ന രീതി തന്നെയാണ് ഇതിന്റെ കാരണം. അതായത് നിങ്ങൾ മുടികഴുകുന്നത് തലതിരിഞ്ഞ രീതിയിലാണെന്നു സാരം. ഇപ്പോൾ കഴുകുന്ന രീതി ഒന്നു തിരിച്ചു പിടിച്ചു നോക്കൂ. ചിലപ്പോൾ മാറ്റം കണ്ടേക്കാം.

അതായത്, പലരും തലമുടി കഴുകുന്നത് ഒരേരീതിയിലാണ്. ആദ്യം ഷാംപൂ ഉപയോഗിച്ച് കഴുകുന്നു. പിന്നീട് കണ്ടീഷണർ ഉപയോഗിക്കുന്നു. ഇതുതന്നെയാണ് മുടി പൊട്ടാനും വരണ്ടിരിക്കാനും കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. അതുകൊണ്ട് ഒന്നു റിവേഴ്‌സ് ചെയ്യൂ. മനസ്സിലായില്ലേ. അതായത് നല്ല മൃദുവായതും ആരോഗ്യമുള്ളതുമായ മുടി വേണമെങ്കിൽ ആദ്യം കണ്ടീഷണർ ഉപയോഗിച്ചും പിന്നീട് ഷാംപൂ ഉപയോഗിച്ചും കഴുകിയാൽ മതി.

അതായത്, ആദ്യം ഷാംപൂവും പിന്നീട് കണ്ടീഷണറും ഉപയോഗിച്ച് കഴുകുമ്പോൾ തലയിൽ എണ്ണയുടെ മട്ട് അൽപമെങ്കിലും ബാക്കി കിടക്കും. മെഡിക്കേറ്റഡ് ആന്റി ഡാൻഡ്രഫ് ഷാംപൂ ആണ് ഉപയോഗിക്കുന്നതെങ്കിൽ ഈ എണ്ണയുടെ മട്ട് ഒട്ടും പോകുകയുമില്ല. ഇതുതന്നെയാണ് മുടിപൊട്ടാനും വരണ്ടിരിക്കാനും കാരണവും.