ബാറുടമ ബിജു രമേശ് തിരുവനന്തപുരത്ത് എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി; അമ്മ പറഞ്ഞാല്‍ എന്തും ചെയ്യുമെന്ന് ബിജു രമേശ്

തിരുവനന്തപുരം: ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ നേതാവ് ബിജു രമേശ് തിരുവനന്തപുരം നിയമസഭാ മണ്ഡലത്തില്‍ മത്സരിക്കും. എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയായാണ് ബിജുരമേശ് ജനവിധി തേടുന്നത്. അമ്മ (തമിഴനാട് മുഖ്യമന്ത്രി ജയലളിത) പറഞ്ഞാല്‍ എന്തും ചെയ്യും. അമ്മ പറഞ്ഞാല്‍ അനുസരിക്കേണ്ടത് മക്കളുടെ കടമയാണ്. തമിഴ്‌നാട്ടില്‍ സ്വത്തുള്ള കേരളത്തിലെ രാഷ്ട്രീയ നേതാക്കളുടെ സ്വത്തുവിവരങ്ങല്‍ പുറത്തുവിടുമെന്നും ബിജു രമേശ് പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ബിജു രമേശ് ഇക്കാര്യം വ്യക്തമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News