സംഘപരിവാറിന്റെ അസഹിഷ്ണുത വീണ്ടും; ശ്രീശാന്തിന് മറുപടി നല്‍കിയ ഗുജറാത്ത് സ്വദേശിയുടെ ഫേസ്ബുക് അക്കൗണ്ട് സംഘികള്‍ റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചു

അഹമ്മദാബാദ്: സംഘപരിവാര്‍ അസഹിഷ്ണുത വീണ്ടും അരങ്ങുവാഴുന്നു. ബിജെപി സ്ഥാനാര്‍ത്ഥി ശ്രീശാന്തിന് ഫെയ്‌സ്ബുക്കിലൂടെ മറുപടി നല്‍കിയ ഗുജറാത്ത് സ്വദേശിയുടെ ഫെയ്‌സ്ബുക് അക്കൗണ്ട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പൂട്ടിച്ചു. മാസ് റിപ്പോര്‍ട്ടിംഗിലൂടെയാണ് അഹമ്മദാബാദ് സ്വദേശി പ്രതീക് സിന്‍ഹയുടെ ഫേസ്ബുക് അക്കൗണ്ട് ബ്ലോക് ചെയ്യിച്ചത്. സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറും അഹമ്മദാബാദ് സ്വദേശിയായ പ്രതീക് സിന്‍ഹ.

ഏഴ് ദിവസത്തേക്ക് തന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്തിരിക്കുകയാണെന്ന് പ്രതീക് അറിയിച്ചു. പ്രതീക് അഡ്മിന്‍ ആയ ട്രൂത്ത് ഓഫ് ഗുജറാത്ത് എന്ന പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഭക്തന്‍മാര്‍ എന്റെ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഫെയ്‌സ്ബുക്ക് എന്റെ പേഴ്‌സണല്‍ അക്കൗണ്ട് ഏഴ് ദിവസത്തേക്ക് ബ്ലോക്കു ചെയ്തിരിക്കുകയാണെന്ന് പ്രതീക് പേജില്‍ കുറിച്ചു.

കേരളത്തെ ഗുജറാത്ത് മാതൃകയില്‍ വികസിപ്പിക്കുമെന്നായിരുന്നു ശ്രീശാന്തിന്റെ പ്രസ്താവന. മോദിയുടെ ഗുജറാത്ത് മോഡല്‍ വികസനം കേരളത്തില്‍ നടപ്പിലാക്കുമെന്നും ശ്രാശാന്ത് പ്രഖ്യാപിച്ചു. ഇതിന് ഇരു സംസ്ഥാനങ്ങളുടെയും വളര്‍ച്ചാ നിരക്ക് താരതമ്യം ചെയ്താണ് പ്രതീക് മറുപടി നല്‍കിയത്. ദേശീയ മാനുഷിക വികസന സൂചിക പ്രകാരം കേരളം ഒന്നാം സ്ഥാനത്താണ്. ഗുജറാത്ത് പന്ത്രണ്ടാം സ്ഥാനത്താണെന്നായിരുന്നു പ്രതീകിന്റെ കുറിപ്പ്.

Facebook has blocked my personal account again for 7 days after bhakts reported my posts all day. Created a temporary page while the account comes back. Please follow me here if you wish to.

Posted by Truth Of Gujarat on Saturday, 2 April 2016

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here