ഐഫോൺ 7 പ്ലസ് എത്തും ഡ്യുവൽ കാമറയുമായി; 6 എസിന്റെ അതേ കെയ്‌സിൽ; പുതിയ ഐഫോണിന്റെ വിശേഷങ്ങൾ

റൂമറുകൾക്ക് തൽക്കാലം വിടനൽകാം. അതെ, ആ വലിയ സാങ്കേതികവിദ്യ വരാൻ പോകുന്നത് ഐഫോൺ 7-ൽ അല്ല. അത് 7 പ്ലസിൽ ആണ്. ഡ്യുവൽ കാമറയായിരിക്കും ഐഫോൺ 7 പ്ലസിന്റെ സവിശേഷത എന്നാണ് പുറത്തായ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇമേജുകൾക്ക് കൂടുതൽ മിഴിവു പകരാൻ ഈ ഡ്യുവൽ കാമറകൾക്ക് സാധിക്കും. ഐഫോൺ 6എസിന്റെ അതേ കെയ്‌സിൽ തന്നെയാണ് ഫോൺ എത്തുന്നത്. അൽപം കൂടി വലിയ സ്‌ക്രീൻ ആയിരിക്കും ഫോണിന്റേത്. 5.5 ഇഞ്ച് സ്‌ക്രീനിലാണ് 7 പ്ലസ് എത്തുക. ഐഫോൺ 7 എത്തുന്നതും കർവി ആയ വലിയ സ്‌ക്രീനിലാണ്.

ഐഫോൺ 7 പ്ലസിന്റെ ഡ്യുവൽ കാമറയിൽ എടുക്കുന്ന ചിത്രങ്ങൾക്ക് ഒരു ഡിഎസ്എൽആർ കാമറയിൽ എടുക്കുന്ന ചിത്രങ്ങളുടെ അതേ മിഴിവു ലഭിക്കും. ആഴത്തിൽ ചിത്രമെടുക്കാൻ ഡ്യുവൽ കാമറ സഹായിക്കും. 3 ഡി ഇമേജ് സ്‌കാനിംഗ് അടക്കമുള്ള സൗകര്യങ്ങൾ പുതിയ ഐഫോണുകളിൽ ഉണ്ടായിരിക്കും എന്ന് നേരത്തെ തന്നെ റൂമറുകൾ പുറത്തുവന്നിരുന്നു.

കാമറയുടെ ഡിസൈൻ സംബന്ധിച്ച് പുറത്തുവന്ന റൂമറുകൾ പ്രകാരം ആപ്പിൾ ഫോൺ തന്നെ റീഡിസൈൻ ചെയ്ത് വരും. സിംഗിൾ കാമറയേക്കാൾ ചെറുതായിരിക്കും വലുപ്പത്തിൽ ഡ്യുവൽ കാമറ എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel