സണ്ണി ലിയോണിനെതിരെ പൂജ മിശ്രയുടെ മാനനഷ്ടക്കേസ്; 100 കോടി നഷ്ടപരിഹാരം നല്‍കണം എന്നാവശ്യം

മുംബൈ: ബോളിവുഡിലെ ചൂടന്‍ താരം സണ്ണി ലിയോണിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. നടിയും മോഡലുമായ പൂജ മിശ്രയാണ് സണ്ണി ലിയോണിനെതിരെ കേസ് നല്‍കിയത്. 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിയിലാണ് പൂജ ഹര്‍ജി നല്‍കിയത്. കേസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി.

ബിഗ് ബോസ് അഞ്ചാം എഡിഷനിലെ മത്സരാര്‍ത്ഥി ആയിരുന്നു പൂജ മിശ്ര. ഇതേ ടിവി ഷോയില്‍ സണ്ണി ലിയോണും പങ്കെടുത്തു. എന്നാല്‍ വൈകിയായിരുന്നു സണ്ണിയുടെ പ്രവേശനം. ഈ സമയത്ത് തനിക്ക് അപകീര്‍ത്തികരമായ ഇന്റര്‍വ്യൂ സണ്ണി നല്‍കിയെന്ന് പൂജയുടെ ഹര്‍ജിയില്‍ പറയുന്നു. തനിക്കെതിരെ അപകീര്‍ത്തിപ്പെടുത്തുന്നതും അസൂയ പ്രചരിപ്പിക്കുന്നതുമായിരുന്നു അഭിമുഖങ്ങളെന്നും ഹര്‍ജിയിലുണ്ട്.

സിറ്റി പത്രത്തിലെ പേജില്‍ തന്നെ താഴ്ത്തിക്കെട്ടുന്ന രീതിയില്‍ അഭിമുഖം നല്‍കി. പൊതുസമൂഹത്തില്‍ തന്നെ വ്യക്തിഹത്യ ചെയ്യുന്നതായിരുന്നു അഭിമുഖം. സണ്ണി ലിയോണ്‍ തന്റെ ബാങ്ക് അക്കൗണ്ടില്‍നിന്ന് 70 ലക്ഷം രൂപ പിന്‍വലിക്കാന്‍ ശ്രമിച്ചു എന്നും ഹര്‍ജിയില്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം അനുസരിച്ച് ക്രിമിനല്‍ ഗൂഡാലോചനയ്ക്കും മാനനഷ്ടത്തിനുമാണ് കേസ്. ഹര്‍ജി അവധിക്ക് ശേഷം ജൂണില്‍ ഹൈക്കോടതി പരിഗണിക്കും. പൂജ മിശ്ര നേരത്തെയും സമാനമായ പരാതി ഉന്നയിച്ചിട്ടുണ്ട്. നടി സൊനാക്ഷി സിന്‍ഹയും അമ്മ പൂനം സിന്‍ഹയും തന്നെ കൊല്ലാന്‍ ശ്രമിച്ചു എന്നായിരുന്നു പരാതി. ടൗണില്‍ പോകുമ്പോഴാണ് കൊല്ലാന്‍ ശ്രമിച്ചത് എന്നായിരുന്നു ആരോപണം.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here