പങ്കാളികൾ അറിയാൻ; നിങ്ങൾ പറയുന്ന ഈ രണ്ടു പരാതികൾ ദാമ്പത്യം തന്നെ തകർക്കും

ദാമ്പത്യത്തിൽ സ്ത്രീയായാലും പുരുഷനായാലും വരുത്തുന്ന രണ്ടു പ്രധാന പിഴവുകളുണ്ട്. ഒരുപക്ഷേ ദാമ്പത്യം തന്നെ തകർത്തേക്കാവുന്ന രണ്ടു പരാതികൾ. ദാമ്പത്യത്തകർച്ചയിലേക്കു നയിക്കുന്ന കാരണങ്ങളെ കുറിച്ച് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്. സ്ത്രീകൾ ഉന്നയിക്കുന്ന രണ്ടു പ്രധാന പരാതികൾ ഇവയാണ്. ഒന്ന്, തന്റെ പുരുഷൻ തന്റെ കൂടെ ഇരിക്കുന്നില്ല എന്നതാണ് സ്ത്രീകളുടെ പ്രധാന പരാതി. പുരുഷന് തന്നോട് വേണ്ടത്ര അടുപ്പവും ബന്ധവും ഇല്ലെന്നതാണ് രണ്ടാമത്തെ പരാതി.

ഇത്തരം സ്ത്രീകൾ വല്ലാതെ ഏകാന്തത അനുഭവിക്കുന്നവരായിരിക്കും. ഒരു ബന്ധത്തിൽ ആയിരിക്കുമ്പോൾ പോലും അവർ വല്ലാതെ ഏകാന്തത അനുഭവിക്കും. അതിനു കാരണം ഈ ചിന്താഗതി തന്നെയാണ്. ഇത്തരക്കാർ പുരുഷൻമാർ അടുത്തുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന സന്ദർഭങ്ങളിൽ അടുത്തുണ്ടാകുമെങ്കിൽ പോലും അങ്ങനെ വിശ്വസിക്കില്ല. സ്ത്രീകൾ ആഗ്രഹിക്കുന്നത് വൈകാരികമായി തന്റെ പുരുഷൻ തന്റെ കൂടെ ഉണ്ടാകണമെന്നാണ്. അതായത്, അവർ പറയുന്നതു കേട്ടും അവരെ കെയർ ചെയ്തും അവരെ ഹൃദയത്തോടു ചേർത്തും ഒപ്പമുണ്ടാകണമെന്ന്.

ഇനി പുരുഷൻമാരുടെ പരാതികൾ പറയട്ടെ. പൊതുവായി പുരുഷൻമാർ തന്റെ ഇണയെ പറ്റി പറയുന്ന പരാതികൾ ഇവയാണ്. ഒന്ന്, കാര്യത്തിനും കാര്യമില്ലാതെയും വഴക്കടിക്കുന്നു. രണ്ട്, അവൾക്ക് ലൈംഗികതയിൽ വേണ്ടത്ര താൽപര്യമില്ല. ഇത്തരം പുരുഷൻമാരും ബന്ധത്തിൽ ആയിരിക്കുമ്പോൾ പോലും ഏകനായി അനുഭവപ്പെടുന്നവരാണ്. സ്ത്രീകളെ പോലെ തന്നെ ഇത്തരം പുരുഷൻമാരും കൂടുതൽ അടുപ്പം ആഗ്രഹിക്കും. ഇതിനു പൊതുവായി ഒരു പരിഹാരമാണ് കാണുന്നത്. കൂടുതൽ പൊരുത്തപ്പെടുക.

പുരുഷൻമാർ തന്റെ ഇണയോടു കൂടുതൽ അടുപ്പം കാണിക്കുന്നതോടെ അവിടെ വഴക്ക് ഇല്ലാതാകും. ലൈംഗികതയിൽ താൽപര്യം വർധിക്കും. അങ്ങനെ ഇരുവരുടെയും ഏകാന്തതാ മനോഭാവം മാറ്റുകയുമാവാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News