ചെന്നൈ: ദക്ഷിണേന്ത്യൻ താരറാണി നയൻതാരയെ ഫ്ളാറ്റിൽ കയറി അജ്ഞാതസംഘം ആക്രമിച്ചതായി റിപ്പോർട്ടുകൾ. വാർത്ത താരം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സംഭവത്തിനു ശേഷം നയൻസ് ഷൂട്ടിംഗിനു വരുന്നില്ലെന്നാണ് കേൾക്കുന്നത്. ആക്രമണത്തിൽ കൈക്കും കാലിനും മൂക്കിനും നെറ്റിയിലും പരുക്ക് പറ്റിയിട്ടുണ്ടെന്നു കേൾക്കുന്നു. ഫ്ളാറ്റിൽ വാക്കിംഗ് സ്റ്റിക്കിന്റെ സഹായത്തോടെയാണ് നടക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
ആക്രമണം ഉണ്ടായവിവരം നയൻസ് സ്ഥിരീകരിച്ചിട്ടില്ല. താരവുമായി അടുത്ത വൃത്തങ്ങളും ഇക്കാര്യത്തിൽ പ്രതികരണം ഒന്നും നടത്തിയിട്ടില്ല. പാപ്പരാസികളുടെ പ്രചാരണമാണോ എന്നും അറിയേണ്ടിയിരിക്കുന്നു. കാര്യം എന്തായാലും നടനും നിർമാതാവുമായ മുൻ കാമുകനാണ് ആളെവിട്ട് നയൻസിനെ തല്ലിച്ചതെന്ന് റൂമറുകൾ പ്രചരിക്കുന്നുണ്ട്.
Get real time update about this post categories directly on your device, subscribe now.
Discussion about this post