കേരള കോൺഗ്രസ് എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; മുഴുവൻ സിറ്റിംഗ് എംഎൽഎമാർക്കും സീറ്റ്; പൂഞ്ഞാറിൽ അടക്കം 3 പുതുമുഖങ്ങള്‍

കോട്ടയം: മുഴുവൻ സിറ്റിംഗ് എംഎൽഎമാരെയും നിലനിർത്തിക്കൊണ്ട് കേരള കോൺഗ്രസ് എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. 15 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. പൂഞ്ഞാറിൽ അടക്കം 3 പുതുമുഖങ്ങൾ മത്സരരംഗത്തുണ്ട്. എന്നാൽ, യൂത്ത് ഫ്രണ്ട് നേതാക്കളും വനിതകളും പട്ടികയിൽ ഇടം പിടിച്ചില്ല.

സ്ഥാനാർത്ഥി പട്ടിക ചുവടെ;

 • പൂഞ്ഞാർ – ജോർജ് കുട്ടി അഗസ്തി
 • കാഞ്ഞിരപ്പള്ളി – ഡോ.എൻ. ജയരാജ്
 • ചങ്ങനാശ്ശേരി – സിഎഫ് തോമസ്
 • പാലാ – കെഎം മാണി
 • കടുത്തുരുത്തി – മോൻസ് ജോസഫ്
 • ഏറ്റുമാനൂർ – തോമസ് ചാഴിക്കാടൻ
 • ഇരിങ്ങാലക്കുട – തോമസ് ഉണ്ണിയാടൻ
 • പേരാമ്പ്ര – മുഹമ്മദ് ഇഖ്ബാൽ
 • തളിപ്പറമ്പ് – രാജേഷ് നമ്പ്യാർ
 • ഇടുക്കി – റോഷി അഗസ്റ്റിൻ
 • കുട്ടനാട് – ജേക്കബ് എബ്രഹാം
 • തൊടുപുഴ – പി.ജെ ജോസഫ്
 • ആലത്തൂർ – കുശല കുമാർ
 • തിരുവല്ല – ജോസഫ് എം പുതുശ്ശേരി
 • കോതമംഗലം – ടി.യു കുരുവിള

പൂഞ്ഞാറിലെ ജോർജ്കുട്ടി അഗസ്തി, തളിപ്പറമ്പിൽ രാജേഷ് നമ്പ്യാർ, കുട്ടനാട്ടെ ജേക്കബ് എബ്രഹാം എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച പുതുമുഖങ്ങൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News