പ്രവാസികൾക്ക് സൗദിയിൽ നിന്നൊരു സന്തോഷവാർത്ത; ജോലി തേടി എത്തുന്ന ഇന്ത്യക്കാർക്ക് ഇനി സൗജന്യ സിം കാർഡ്

റിയാദ്: സ്വപ്‌നങ്ങൾക്ക് നിറം ചേർത്ത് ജീവിതം പ്രവാസത്തിനായി ഉഴിഞ്ഞുവയ്ക്കുന്നവർക്ക് ഒരു സന്തോഷവാർത്ത. ഇനിമുതൽ സൗദി അറേബ്യയിൽ ജോലി തേടി എത്തുന്ന ഇന്ത്യക്കാരായ പ്രവാസികൾക്ക് സിം കാർഡ് സൗജന്യമായി ലഭിക്കും. സിം കാർഡ് കിട്ടുന്നതിലുള്ള ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനാണ് സൗദി തൊഴിൽ മന്ത്രാലയം പുതിയ പദ്ധതി കൊണ്ടുവരുന്നത്. ഇതോടെ സൗദിയിലെത്തുന്ന പ്രവാസികൾ അനുഭവിക്കുന്ന വാർത്താവിനിമയത്തിനുള്ള പ്രധാന സാങ്കേതിക തടസ്സം മാറിക്കിട്ടും.

സൗദി ടെലി കമ്യൂണിക്കേഷൻ കമ്പനിയുടെ നേതൃയത്വത്തിലാണ് സിം കാർഡുകൾ വിതരണം ചെയ്യുക. എയർപോർട്ടിൽ വന്നിറങ്ങുന്ന ദിവസം തന്നെ സിം കാർഡ് കൈമാറും. സൗദിയിൽ എത്തുന്നവർക്ക് എത്രയും വേഗം പ്രിയപ്പെട്ടവരുമായി ബന്ധപ്പെടാനും തൊഴിൽ ആവശ്യങ്ങൾക്കും സിം കാർഡ് പ്രയോജനപ്പെടുമെന്ന് അധികൃതർ പറയുന്നു. നിലവിൽ 2.8 മില്യൺ ഇന്ത്യക്കാർ സൗദിയിൽ തൊഴിലെടുക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here